മലയാളവ്യാകരണസമ്പ്രദായത്തിൽ, അടുത്തടുത്തുവരുന്ന വിജാതീയ വർണ്ണങ്ങൾ സമാനങ്ങളായിത്തീരുന്ന പ്രവണതയ്ക്കാണ് സവർണ്ണനം എന്നു പറയുന്നത്. വിജാതീയവർണ്ണങ്ങൾ സജാതീയമാകുന്നതും സവർണ്ണനം തന്നെ. സവർണ്ണനം രണ്ടുവിധമുണ്ട്. പൂർവ്വസവർണ്ണനം, പരസവർണ്ണനം എന്നിവയാണവ.[1]

പൂർവ്വസവർണ്ണനം

തിരുത്തുക

സന്ധിയിൽ പൂർവ്വത്തിലുള്ള വർണ്ണത്തിന്റെ സ്വധീനം മൂലം പരവർണ്ണത്തിന് മാറ്റം സംഭവിക്കുന്നത് പൂർവ്വസവർണ്ണനം. ഉദാഹരണത്തിന് കൺ + തു = കണ്ടു എന്ന സന്ധി നോക്കുക. ഇതിലെ പൂർവ്വപദമായ കൺ എന്നതിലെ അന്ത്യവർണ്ണം () മൂർദ്ധന്യാനുനാസികമാണ്. പരപദമായ തു വിലെ തകാരമാവട്ടെ ദന്ത്യവും. എന്നാൽ പൂർവ്വപദത്തിലെ മൂർദ്ധന്യാനുനാസിക()ത്തിന്റെ പ്രരണകൊണ്ട് പരപദമായ ദന്ത്യഖരം(തു) മൂർദ്ധന്യഖരമായി (ടു) മാറുന്നു.

കൂടുതൽ ഉദാഹരണങ്ങൾ :
വിൺ + തലം = വിണ്ടലം
കേൾ + തു = കേട്ടു
തൺ + താർ = തണ്ടാർ
വലഞ് + തു = വലഞ്ചു >വലഞ്ഞു
എൾ + നൂറ് > എൺ + നൂറ് = എണ്ണൂറ്
പൊരിഞ് + തു= പൊരിഞ്ചു>പൊരിഞ്ഞു

പരസവർണ്ണനം

തിരുത്തുക

പരപദത്തിന്റെ സ്വാധീനം കൊണ്ട് പൂർവ്വപദത്തിൽ വരുന്ന മാറ്റമാണ് പരസവർണ്ണനം . മരം + കൾ = മരങ്കൾ > മരങ്ങൾ എന്ന ഉദാഹരണം ശ്രദ്ധിക്കുക. പൂർവ്വപദാന്തത്തിലെ ദന്ത്യാനുനാസികമായ അനുസ്വാരം (മകാരം) പരപദാദിയിലെ കണ്ഠ്യഖരമായ കകാരത്തിന്റെ പ്രേരണകൊണ്ട് കണ്ഠ്യാനുനാസികമായ ങകാരമായിമാറുന്നു.

കൂടുതൽ ഉദാഹരണങ്ങൾ :
വരും + കാലം = വരുങ്കാലം (വരുങ് + കാലം)
ചന്തം + ചേർന്ന = ചന്തഞ്ചേർന്ന (ചന്തഞ് + ചേർന്ന)
പോകും + തോറും = പോകുന്തോറും പോകുന് + തോറും)
  1. ഏ. ആർ. രാജരാജവർമ്മ, കേരളപാണിനീയം

"https://ml.wikipedia.org/w/index.php?title=സവർണ്ണനം&oldid=3256092" എന്ന താളിൽനിന്ന് ശേഖരിച്ചത്