ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയിലെ മൈലാപൂരിൽ സ്ഥിതിചെയ്യുന്ന 11 നിലകളിലായിട്ടുള്ള ഫോർ സ്റ്റാർ ആഡംബര ഹോട്ടലാണ് സവേര ഹോട്ടൽ. വാൾനട്ട് ഹോട്ടൽ എന്ന പേരിൽ ഹൈദരാബാദിലും ലോട്ടസ് പാർക്ക്‌ എന്ന പേരിൽ ബാംഗ്ലൂരിലും ഈ ഹോട്ടലിനു രണ്ട് യൂണിറ്റുകൾ ഉണ്ട്.[1]

ചരിത്രം

തിരുത്തുക

റിയൽ എസ്റ്റേറ്റ്‌ രംഗത്തും ഹോട്ടൽ വ്യവസായ രംഗത്തും നല്ല പ്രാവീണ്യവും പരിജ്ഞാനവുമുള്ള എ വെങ്കടകൃഷ്ണ റെഡ്‌ഡി, എം രാമരാഘവ റെഡ്‌ഡി, എ ശ്യാമ സുന്ദര റെഡ്‌ഡി എന്നിവർ പങ്കാളികളായി 1965 ആരംഭിച്ച ഹോട്ടൽ ഗ്രൂപ്പ് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ മൈലാപുരത്തു 5000 ചതുരശ്ര മീറ്റർ സ്ഥലം വാങ്ങി. 20 മുറികളും ഒരു ഭക്ഷണശാലയും നിർമ്മിക്കാനാണ് സ്ഥലം വാങ്ങിയത്. 1969 -ൽ മൂന്ന് പേരുംകൂടി വർധിച്ചുവരുന്ന ബിസിനസ്‌ ആവശ്യങ്ങൾ നിറവേറ്റാൻ ‘സവേര ഹോട്ടൽസ്‌ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ കമ്പനി രൂപീകരിച്ചു. സവേര ഹോട്ടൽസ്‌ പ്രൈവറ്റ് ലിമിറ്റഡ് ഹോട്ടലിനു ചുറ്റുമുള്ള 4684 ചതുരശ്ര മീറ്റർ സ്ഥലം കൂടി വാങ്ങി. 1972 -ൽ കമ്പനി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹോട്ടലിൽ 125 മുറികൾ ചേർക്കപ്പെട്ടു, ആദ്യം ഉണ്ടായിരുന്ന 20 മുറികൾ ഹോട്ടൽ ഓഫിസും കോൺഫറൻസ് മുറികളുമായി മാറ്റി. അന്നു കാലത്ത് നഗരത്തിലെ ഹോട്ടലുകളിൽ കാണാത്ത നീന്തൽക്കുളവും സവേര ഹോട്ടലിൽ നിർമ്മിക്കപ്പെട്ടു. 1975 -ൽ മൊഘ്ലായ് ഭക്ഷണത്തിനു മാത്രമായുള്ള മിനാർ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു.

1978-ൽ ഓഡിയോ – വിഷ്വൽ സാമഗ്രികളും 35 – എംഎം പ്രൊജക്ടറുമുള്ള പല്ലവി തിയേറ്റർ എന്ന പേരുള്ള ഓഡിറ്റോറിയം ആരംഭിച്ചു. 1982 -ൽ ഹോട്ടലിലെ 125 മുറികളിലും ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കപ്പെട്ടു. ഓഡിറ്റോറിയങ്ങളിൽനിന്നും ചെറിയ കോൺഫറൻസ് മുറികളിലേക്ക് മീറ്റിംഗുകൾ മാറിയപ്പോൾ, പല്ലവി തിയേറ്റർ പൂർണമായി നവീകരിച്ചു 1991-ൽ കോൺഫറൻസ് ഹാൾ ആക്കി മാറ്റപ്പെട്ടു. 1992 -ൽ സ്വീറ്റ് ടച്ച് എന്ന പേരിൽ ഒരു പേസ്ട്രി ഷോപ്പ് സവേര ഹോട്ടലിൽ ആരംഭിച്ചു.

2007 -ൽ കമ്പനിയുടെ പേര് സവേര ഹോട്ടൽസ്‌ ലിമിറ്റഡ് എന്നത് സവേര ഇന്ഡസ്ട്രീസ്‌ ലിമിറ്റഡ് എന്നാക്കിമാറ്റി. [2]

ദി പിയാനോ, ദക്ഷിണേന്ത്യൻ ഭക്ഷണശാല മാൽഗുഡി, കറി ടൌൺ, ബേ 146, ബാംബൂ ബാർ, ബ്ര്യൂ റൂം, കേക്ക് ഷോപ്പ് ബേക്കർസ് ബാസ്കറ്റ് എന്നിങ്ങനെ ഏഴ് ഭക്ഷണ പാനീയ ശാലകൾ സവേര ഹോട്ടലിൽ ഉണ്ട്. ഹോട്ടലിൽ പത്ത് മീറ്റിംഗ് വേദികളും ഉണ്ട്.[3]

സവേര ഹോട്ടൽ അക്കാദമി എന്ന പേരിൽ ഹോട്ടലിൽ വിദ്യാർത്ഥികളെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വിദ്യാഭാസം നൽകുന്ന സ്ഥാപനവുമുണ്ട്. [4]

2007 ഡിസംബർ 31-നു ന്യൂ ഇയർ പരിപാടിക്കു വേണ്ടി നീന്തൽക്കുളത്തിനു മുകളിൽ താൽകാലികമായി നിർമിച്ച ഡാൻസ് വേദി തകർന്നു വീണു മൂന്ന് പേരുടെ മരണത്തിനു കാരണമായി, രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. [5]

ചെന്നൈയിൽ മൈലാപുരത്ത് ഡോക്ടർ രാധാകൃഷ്ണൻ റോഡിലാണ് സവേര ഹോട്ടൽ സ്ഥിതിചെയ്യുന്നത്.

ചെന്നൈ അന്താരാഷ്‌ട്ര എയർപോർട്ടിൽനിന്നും സവേര ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 19 കിലോമീറ്റർ

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും സവേര ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 8 കിലോമീറ്റർ

സൗകര്യങ്ങൾ

തിരുത്തുക

വളരെ മികച്ച സൗകര്യങ്ങൾ സവേര ഹോട്ടലിൽ ലഭ്യമാണ്.

പ്രാഥമിക സൗകര്യങ്ങൾ:

തിരുത്തുക
  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

ഭക്ഷണ പാനീയ സൗകര്യങ്ങൾ:

തിരുത്തുക
  • ബാർ
  • ഭക്ഷണശാല
  • കോഫീ ഷോപ്പ്

ബിസിനസ്‌ സൗകര്യങ്ങൾ:

തിരുത്തുക
  • ബിസിനസ്‌ സെൻറെർ
  • ഓഡിയോ വിഷ്വൽ സാമഗ്രികൾ
  • എൽസിഡി / പ്രൊജക്ടർ
  • മീറ്റിംഗ് സൗകര്യം
  • ബോർഡ് റൂം
  • കോൺഫറൻസ് ഹാൾ
  • മീറ്റിംഗ് റൂം

വിനോദ സൗകര്യങ്ങൾ:

തിരുത്തുക
  • കുട്ടികൾക്കുള്ള നീന്തൽക്കുളം
  • ജിം
  • ബ്യൂട്ടി സലോൺ
  • ഹെൽത്ത് ക്ലബ്
  • മസ്സാജ് സെൻറെർ
  • ഔട്ട്‌ഡോർ നീന്തൽക്കുളം
  • സൌന
  • ഷോപ്പിംഗ്‌ ആർക്കേഡ്

യാത്രാ സൗകര്യങ്ങൾ:

തിരുത്തുക
  • ട്രാവൽ ഡസ്ക്
  • പാർക്കിംഗ്
  • സൗജന്യ പാർക്കിംഗ്

വ്യക്തിപരമായ സൗകര്യങ്ങൾ:

തിരുത്തുക
  • 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
  • 24 മണിക്കൂർ റൂം സർവീസ്
  • ലോണ്ട്രി
  • കറൻസി എക്സ്ചേഞ്ച്
  • ഡ്രൈ ക്ലീനിംഗ്
  1. "Category : 4 Star". List of Approved Hotels as of : 06/01/2013. Ministry of Tourism, Government of India. 2013. Archived from the original on 2014-08-28. Retrieved 2016-01-08.
  2. "Savera Industries Ltd". The Economic Times. The Times Group. Retrieved 2016-01-08.
  3. "About Savera Hotel". cleartrip.com. Retrieved 2016-01-08.
  4. "Happenings". The Hindu. The Hindu. Retrieved 2016-01-08.
  5. "Chennai hotel stage collapse: two more succumb to injuries". The Indian Express. The Indian Express. 8 January 2008. Retrieved 2016-01-08.
"https://ml.wikipedia.org/w/index.php?title=സവേര_ഹോട്ടൽ&oldid=3657513" എന്ന താളിൽനിന്ന് ശേഖരിച്ചത്