സരിസ്ക ദേശീയോദ്യാനം
രാജസ്ഥാൻ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സരിസ്ക ദേശീയോദ്യാനം. 1992-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1979 മുതൽ ഇവിടെ ഒരു കടുവാ സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നു. ഔറംഗസീബിന്റെ കാങ്ക്‌വാരി കോട്ട, മഹാരാജ ജയ്സിംഹന്റെ കരിഷ്ക കൊട്ടാരം എന്നിവ ഈ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്നു.
Sariska Tiger Reserve | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Alwar District, രാജസ്ഥാൻ, ഇന്ത്യ |
Nearest city | Alwar |
Coordinates | 27°19′3″N 76°26′13″E / 27.31750°N 76.43694°E |
Area | 881 കി.m2 (340 ച മൈ) |
Established | 1955 |
Governing body | Government of Rajasthan |
ഭൂപ്രകൃതി
തിരുത്തുക274 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ആരവല്ലി പർവതനിരയുടെ ഭാഗമാണീ പ്രദേശം. വരണ്ട ഇലപൊഴിയും വനമേഖലയാണിവിടം. ധോക്ക്, ഖെയ്ർ, ടെൻഡു, ബെർ എന്നീ വൃക്ഷങ്ങൾ ഇവിടെ വളരുന്നു. ആയിരത്തിലധികം പുഷ്പിക്കുന്ന സസ്യയിനങ്ങൾ ഇവിടെയുണ്ട്.
ജന്തുജാലങ്ങൾ
തിരുത്തുകഇന്ത്യൻ ചിങ്കാര, നീൽഗായ്, സാംബർ, പുള്ളിപ്പുലി, ലംഗൂർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ. 48 ഇനത്തില്പ്പെട്ട സസ്തനികളുടെയും 251-ഓളം പക്ഷിയിനങ്ങളുടെയും ആവാസകേന്ദ്രമാണിവിടം.