സരസ്വതി (മാസിക)
കൊല്ലം എസ്.റ്റി. റെഡ്യാർ ആന്റ് സൺസിന്റെ വി.വി. പ്രസ്സിൽ നിന്നും റ്റി.വി.കെ മുതലിയാരുടെ ഉടമസ്ഥതയിൽ 1927 നവംബറിൽ തുടങ്ങിയ മാസികയാണ് സരസ്വതി.[1] ഡമ്മി 1/8ൽ 32 പുറങ്ങളുള്ള മാസികയിൽ അവസാനം പരസ്യങ്ങളുമുണ്ടായിരുന്നു. ജീവരക്ഷാമണി വൈദ്യശാല നടത്തിയിരുന്ന ഔഷധവ്യാപാരിയും ഗ്രന്ഥപ്രസാധകനുമായ റ്റി.വി.കെ മുതലിയാർ മരുന്നുകളുടെ വിവരങ്ങളും പരസ്യങ്ങളും ജനങ്ങളിലെത്തിക്കുന്നതിനുമുള്ള സാധ്യതയാണ് സരസ്വതി മാസിക ആരംഭിക്കാനുള്ള പ്രേരണയായിട്ടുള്ളത്. വൈക്കം സത്യാഗ്രഹം സംബന്ധിച്ച സുപ്രധാന രേഖകളെല്ലാം അടങ്ങിയിട്ടുള്ള ഒരു ചരിത്രഗ്രന്ഥം കൂടിയാണ് ഈ മാസിക.