സരസ്വതി വിശ്വേശ്വര

ഇന്ത്യന്‍ ശാസ്ത്രജ്ഞ

സരസ്വതി വിശ്വേശ്വര മോളിക്കുലർ ഊർജ്ജതന്ത്രത്തിൽ പ്രത്യേക പഠനം നടത്തിയിട്ടുള്ള ഭാരതീയ ഫിസിസിസ്റ്റ് ആണ്. ബെഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ മോളിക്കുലർ ബയോ ഫിസിക്സ് വിഭാഗത്തിൽ ബയോഫിസിസ്റ്റ് ആയിരുന്നു.

Saraswathi Vishveshwara
ദേശീയതIndian
പൗരത്വംIndia
വിദ്യാഭ്യാസംBangalore University
City University of New York
കലാലയംBangalore University
ജീവിതപങ്കാളി(കൾ)C. V. Vishveshwara
കുട്ടികൾ2 daughters
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMolecular Biophysics
സ്ഥാപനങ്ങൾCarnegie Mellon University
Indian Institute of Science

സരസ്വതി ബി.എസ്സി,എം.എസ്സി എന്നിവ ബെംഗളൂരു സർവകലാശാലയിൽ നിന്നായിരുന്നു നേടിയത്. അവർ ബയൊകെമിസ്ട്രിയിൽ എം.എസ്സി ചെയ്ത ശേഷം ഡേവിഡ് ബെവിറിഡ്ജിന്റെ ഗൈഡൻസിൽ ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്.ഡി നേടി. ക്വാണ്ടം കെമിസ്ട്രിയിലാണ് പിഎച്ച്.ഡി നേടിയത്.

ഡൊക്ടറേറ്റ് നേടിയശേഷം അവർ പിറ്റ്സ്ബർഗിലെ കാർനെഗി മെലോൺ സർവകലാശാലയിൽ പോസ്റ്റ് ഡൊക്ടറൽ ഫെല്ലൊ ആയി. അവർ പേരുകേട്ട ക്വാണ്ടം രസതന്ത്രജ്ഞനും നോബൽ ലോറേറ്റും ആയ ജോൺ പോപ്ളിനോടൊപ്പം ജോലി ചെയ്തു. ഭാരതത്തിലേക്കു മടങ്ങിയശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ മോളിക്കുലർ ബയോഫിസിക്സ് വിഭാഗത്തിൽ പോസ്റ്റ് ഡൊക്ടറൽ ഫെല്ലൊ ആയിരുന്നു. പിന്നീട് അദ്ധ്യാപികയും പ്രൊഫസറും ആയിരുന്നു.

വിദ്യാഭ്യാസം തിരുത്തുക

സരസ്വതി ബി.എസ്സി,എം.എസ്സി എന്നിവ ബെംഗളൂരു സർവകലാശാലയിൽ നിന്നായിരുന്നു നേടിയത്. അവർ ബയൊകെമിസ്ട്രിയിൽ എം.എസ്സി ചെയ്ത ശേഷം ഡേവിഡ് ബെവിറിഡ്ജിന്റെ ഗൈഡൻസിൽ ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്.ഡി നേടി. ക്വാണ്ടം കെമിസ്ട്രിയിലാണ് പിഎച്ച്.ഡി നേടിയത് [1]

വ്യക്തിഗത ജീവിതം തിരുത്തുക

ബ്ലാക്ക് ഹോൾ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സരസ്വതിയുടെ ഭർത്താവ് ഭൗതികശാസ്ത്രജ്ഞൻ സി. വി. വിശ്വേശ്വര 2017-ൽ അന്തരിച്ചു. സി. വി. വിശ്വേശ്വര പൊതുപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനത്തിന് സരസ്വതി സംസാരിച്ചിരുന്നു.[2]

അവലംബം തിരുത്തുക

  1. Godbole, Rohini (2008). Lilavati's Daughters: The Women Scientists of India. Bangalore: Indian Academy of Sciences. pp. 344–45. ISBN 8184650051. Retrieved 14 October 2014.
  2. "Black Hole Man of India lives on in many lectures". newindianexpress.com.
"https://ml.wikipedia.org/w/index.php?title=സരസ്വതി_വിശ്വേശ്വര&oldid=3497393" എന്ന താളിൽനിന്ന് ശേഖരിച്ചത്