സരസ്വതി പാർക്ക് (നോവൽ)
ഇന്ത്യൻ സാഹിത്യകാരിയായ അഞ്ജലി ജോസഫിന്റെ ആദ്യ നോവലാണ് സരസ്വതി പാർക്ക് (ഇംഗ്ലീഷ് : Saraswati Park). 2010-ൽ ഹാർപ്പർ കോളിൻസ് പബ്ലീഷേഴ്സ് ലണ്ടനിൽ പുറത്തിറക്കിയ ഈ നോവൽ ബെറ്റി ട്രാസ്‌ക് അവാർഡ്, ഡെസ്മണ്ട് എലിയട്ട് പ്രൈസ് എന്നീ രാജ്യാന്തര പുരസ്കാരങ്ങൾ നേടി. ഇതിനു പുറമേ ഏറ്റവും മികച്ച ഇന്ത്യൻ ഫിക്ഷനുള്ള 2010-ലെ ക്രോസ്‌വേഡ് പുരസ്കാരം ഈ കൃതി ഒമർ അഹമ്മദിന്റെ ജിമ്മി, ദ് ടെററിസ്റ്റ് എന്ന പുസ്തകവുമായി പങ്കിട്ടെടുത്തു.
കർത്താവ് | Anjali Joseph |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Drama |
പ്രസാധകർ | HarperCollins Publishers |
പ്രസിദ്ധീകരിച്ച തിയതി | 2010 |
ഏടുകൾ | 272 |
ISBN | 978-0-00-736077-2 |
മുംബൈയിലെ പാർപ്പിട സമുച്ചയമായ സരസ്വതി പാർക്കിലെ അന്തേവാസികളായ മോഹൻ കരേക്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും വിരസജീവിതത്തിലേക്ക് 19 വയസ്സുള്ള അനന്തരവൻ ആശിഷ് കടന്നു വരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ നോവലിന്റെ പ്രമേയം .[1]
അവലംബം
തിരുത്തുക- ↑ Sarma, Ramya (2 ഒക്ടോബർ 2010). "Into the heart of a vibrant city". The Hindu. Archived from the original on 6 ജൂൺ 2014. Retrieved 4 ജൂൺ 2014.