ശാസ്ത്രജ്ഞർ അവരുടെ സ്വന്തം ഗവേഷണ പ്രവർത്തനങ്ങൾ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ (സാധാരണയായി 10 മിനിറ്റ്) വിദഗ്ധരല്ലാത്ത പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഒരു ശാസ്ത്രീയ പ്രഭാഷണപരിപാടിയാണ് സയൻസ് സ്ലാം. വൈവിധ്യമാർന്ന പ്രേക്ഷകരെ വിനോദപരമായ രീതിയിൽ നിലവിലെ ശാസ്ത്രം പഠിപ്പിക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവതരണം പ്രേക്ഷകർ വിലയിരുത്തുന്നു.[1] ശാസ്ത്ര ആശയവിനിമയത്തിന്റെ ഒരു രൂപമാണ് സയൻസ് സ്ലാം. സയൻസ് ലളിതവും ആകർഷകവുമായി സാധാരണക്കാർക്കു പകർന്നുകൊടുക്കൽ പരിപോഷിപ്പിക്കാൻ ലോകവ്യാപകമായി  നടത്തുന്നു.[2]

വകഭേദങ്ങൾ

തിരുത്തുക

ശാസ്ത്രത്തിന്റെ എല്ലാ മേഖലകൾക്കും സയൻസ് സ്ലാമുകൾ നടത്തുന്നുണ്ട്. എന്നിരുന്നാലും ചില പ്രത്യേക വിഷയങ്ങളിൽ പ്രത്യേക സയൻസ് സ്ലാമുകൾ നിലവിലുണ്ട്. ടെക്നിക്കൽ സയൻസ് സ്ലാമുകൾ, ഹെൽത്ത് സയൻസ് സ്ലൈമുകൾ, സോഷ്യോളജിക്കൽ സയൻസർ സ്ലാമുകൾ, ജൂനിയർ സയൻസ് സ്ലാമുകൾ, കുട്ടികളുടെ സയൻസ് സ്ലാമുകൾ , ബൈനേഷണൽ സയൻസസ് സ്ലാമുകള് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.[3][4][5][6][7][8][9]

അവലംബങ്ങൾ

തിരുത്തുക
  1. Article on "Science in the Pub"
  2. "Science Slam" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-11-24.
  3. Ideenexpo science slam
  4. Health Science Slam
  5. Sociological Science Slam
  6. Junior Science Slam[പ്രവർത്തിക്കാത്ത കണ്ണി]
  7. Kid's Science Slam (actually a science slam of adult presenters for kids)
  8. Indo-German Science Slam
  9. German-Russian Science Slam

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സയൻസ്_സ്ലാം&oldid=4138828" എന്ന താളിൽനിന്ന് ശേഖരിച്ചത്