സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി
ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ അദ്ധ്യക്ഷനും പണ്ഡിതനും എഴുത്തുകാരനുമാണ് സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി.[1][2] എസ്.ഐ.ഒ വിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായി രണ്ട് തവണ പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പഠന-ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറുമാണ് അദ്ദേഹം. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹുസൈനി വിവിധ പത്രപ്രസിദ്ധീകരണങ്ങളിൽ സമകാലികവും ചൂടുപിടിച്ചതുമായ വിഷയങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ എഴുതാറുണ്ട്.[2]
സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി | |
---|---|
ജനനം | Nanded, Maharashtra, India | 7 ജൂൺ 1973
ജീവിതരേഖ
തിരുത്തുക1973 ൽ മഹാരാഷ്ട്രയിലെ നന്ദേദിൽ ജനിച്ച ഹുസൈനി, ഇലക്ട്രോണിക്സിൽ ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ്. 12 പുസ്തകങ്ങളും ഇരുനൂറിലധികം ലേഖനങ്ങൾ ഇംഗ്ലീഷിലും ഉർദുവിലുമായി പ്രസിദ്ധീകരച്ചിട്ടുണ്ട്.[3]
അവലംബം
തിരുത്തുക- ↑ India, Outlook. "JIH welcomes govt talk offer to Shaheen Bagh protesters". outlookindia.com. Outlookindia. Retrieved 2 ഒക്ടോബർ 2020.
- ↑ 2.0 2.1 Online, The Milli Gazette. "Newly elected Jamaat-e-Islami Hind chief wants Muslim youth to become assets for the nation". milligazette.com. Milligazette. Retrieved 2 ഒക്ടോബർ 2020.
- ↑ Bharati, Vartha. "Syed Sadatullah Hussaini is the new National President of Jamat-e-Islami Hind". english.varthabharati.in. varthabharati. Retrieved 2 ഒക്ടോബർ 2020.