സയ്യിദ് കിർമാനി

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടിയും കർണ്ണാടക ക്രിക്കറ്റ് ടീമിനു വേണ്ടിയും കളിച്ചിട്ടുള്ള ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് സയ്യിദ് കിർമാനി.(ജനനം: ഡിസംബർ 29 1949). മദ്രാസിലാണ്) അദ്ദേഹം ജനിച്ചത്. 1982 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.

Syed Kirmani
Syed Mujtaba Hussain Kirmani.jpg
Cricket information
ബാറ്റിംഗ് രീതിRight-handed batsman (RHB)
ബൗളിംഗ് രീതി-
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs
കളികൾ 88 49
നേടിയ റൺസ് 2759 373
ബാറ്റിംഗ് ശരാശരി 27.04 20.72
100-കൾ/50-കൾ 2/12 0/0
ഉയർന്ന സ്കോർ 102 48*
എറിഞ്ഞ പന്തുകൾ 3.1 -
വിക്കറ്റുകൾ 1 -
ബൗളിംഗ് ശരാശരി 13.00 -
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 -
മത്സരത്തിൽ 10 വിക്കറ്റ് 0 n/a
മികച്ച ബൗളിംഗ് 1/9 -
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 160/38 27/9
ഉറവിടം: [1], 24 June 2005

ജീവിതരേഖതിരുത്തുക

കിരി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായിരുന്നു. 1972 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിനിടയിലാണ് അദ്ദേഹം ഇന്ത്യയുടേ വിക്കറ്റ് കീപ്പർ ആകുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലന്റിനെതിരായിട്ടാ‍യിരുന്നു കിർമാനിയുടെ അരങ്ങേറ്റം. തന്റെ രണ്ടാമത്തെ ടെസ്റ്റിൽ ആറ് വിക്കറ്റ് വീഴുന്നതിൽ പങ്ക് വഹിച്ചു. 1975 ൽ ഏകദിനലോകകപ്പിൽ കിർമാനി വിക്കറ്റ് കീപ്പർ ആയിരുന്നു. 1983 ലെ ലോകകപ്പിൽ മികച്ച വിക്കറ്റ് കീപ്പർ ആയി കിർമാനി തിരഞ്ഞെടുക്കപ്പെട്ടു. അന്നതെ ഫൈനൽ മത്സരത്തിൽ വെസ്റ്റ് ഇൻ‌ഡിസിനെതിരെ ഇന്ത്യയുടെ വിജയത്തിനു പ്രധാന കാരണമായ ഒരു ക്യാച്ച് അദ്ദേഹം എടുത്തു. അന്നതെ ബാറ്റിംങ് നിരയിൽ താഴെ നിരയിൽ വിശ്വസ്തനായ ഒരു ബാറ്റ്സ്മാൻ ആയിരുന്നു കിർമാനി.

മറ്റ് പ്രവർത്തനങ്ങൾതിരുത്തുക

അദ്ദേഹം ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിയിലെ ചെയർമാനായി 2000ൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അവലംബംതിരുത്തുക

  1. http://content.cricinfo.com/india/content/player/30116.html

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Preceded by സെലക്ഷൻ കമ്മിറ്റി ചെയർമാൻ
October 2003 - September 2004
Succeeded by
"https://ml.wikipedia.org/w/index.php?title=സയ്യിദ്_കിർമാനി&oldid=2678247" എന്ന താളിൽനിന്ന് ശേഖരിച്ചത്