സയ്യിദ് അഹ്മദ് സുൽത്താൻ

12ആം നൂറ്റാണ്ടിൽ പഞ്ചാബിൽ ജീവിച്ചിരുന്ന ഒരു സൂഫീ വര്യനായിരുന്നു ഹസ്രത്ത് സയ്യിദ് അഹമ്മദ് സുൽത്താൻ. സഖി സർവ്വർ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.[1]

സയ്യിദ് അഹമ്മദ് സുൽത്താന്റെ ജലന്ധറിലുള്ള ശവകുടീരം

സുൽത്താൻ (രാജാവ്), ലഖ്ദാത്ത( ദശലക്ഷക്കണക്കിന് ആളുകളുടെ സംരക്ഷകൻ) ലാലൻവാല (മാണിക്യങ്ങളുടെ യജമാനൻ), നിഗാഹിയ പീർ, റോഹിയാൻ വാല എന്നീ സ്ഥാനപേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ അനുയായികളെ സുൽത്താനിയാസ് എന്നും സർവാരിയാസ് എന്നും അറിയപ്പെടുന്നു. [2]

ജനനംതിരുത്തുക

സൗദി അറേബ്യയിലെ മദീനയിൽ നിന്ന് പഞ്ചാബിലെ ഷാകോട്ട് ഗ്രാമത്തിലേക്ക് കുടിയേറിയ സയ്യിദ് സഖി സൈനുൽ ആബിദീന്റേയും[1] ഗ്രാമത്തലവനായിരുന്ന [2] പിറയുടെ [1] മകളായ ആയിശയുടെയും പുത്രനായാണ് ജനനം.

ജീവിതംതിരുത്തുക

പിതാവിന്റെ മരണ ശേഷം ബന്ധുക്കളുടെ ശകാരം ഏൽക്കേണ്ടി വന്ന സഖി സർവ്വർ ബഗ്ദാദിലേക്ക് പോവുകയും അവിടെ നിന്ന് പ്രമുഖ സൂഫികളായ ഗൗസുൽ അഅ്‌സം, ശൈഖ് ശാബുദ്ദീൻ സുഹ്‌റവർദി, ഖാജാ മൗദൂദ് ചിശ്തി എന്നിവർ ഖിലാഫത്ത് സ്ഥാനം നൽകി. [1] അതിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഇന്നത്തെ പാകിസ്താന്റെ ഭാഗമായ ഗുജ്‌റൻവാല ജില്ലയിലെ ധാനുകൽ പ്രദേശത്താണ് ആദ്യം താമസം ആരംഭിച്ചത്. പിന്നീട് ഷാൻകോട്ടിലേക്ക് താവളം മാറ്റി. അത്ഭുത ശക്തികൾ കാണിക്കാൻ തുടങ്ങിയ ഇദ്ദേഹം താമസിയാതെ പ്രശസ്താനാവുകയായിരുന്നു.[2]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 Folk Religion Change and Continuity by H S Bhatti Rawat Publications ISBN 81-7033-608-2
  2. 2.0 2.1 2.2 http://www.thesikhencyclopedia.com/biographies/muslims-rulers-and-sufi-saints/sakhi-sarwar