ലോക്‌സഭാംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി.പി.ഐ.എം. നേതാവാണ് സമർ മുഖർജീ ( 7 നവംബർ 1912 - 18 ജൂലൈ 2013)). 1971 മുതൽ 1984 വരെയുള്ള കാലഘട്ടത്തിൽ പശ്ചിമബംഗാളിലെ ഹൗറ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. മരണമടയുന്നതു വരെ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.

അഞ്ചും ആറും ഏഴും ലോക്‌സഭകളിൽ അംഗമായിരുന്നു.[1]

ജീവിതരേഖ തിരുത്തുക

ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാൽ മുഖർജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി ജനിച്ചു. സ്കൂൾ കാലത്തെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിലിലായി. 931ലെ ഗാന്ധിഇർവിൻ സന്ധി പ്രകാരം സമരേന്ദ്രയും കൂട്ടരും മോചിതരായെങ്കിലും സ്കൂളിൽ പ്രവേശനം കിട്ടിയില്ല. കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് പഠനം തുടർന്നു. കൊൽക്കത്ത ബൗ ബസാർ സ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പാസായി. പിന്നീട് കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ഉയർന്ന മാർക്കോടെ ബി എ പാസായി.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലേക്കും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലേക്കും മാറി. 1938ൽ ഓൾ ഇന്ത്യ സ്റ്റുഡൻസ് ഫെഡറേഷൻ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1940ൽ പാർടി അംഗത്വം നേടി. കൽക്കത്ത തീസിസിനെ തുടർന്ന് പാർടി നിരോധിക്കപ്പെട്ടതിനാൽ വീണ്ടും അറസ്റ്റ്. മൂന്നു മാസത്തിനുശേഷം വിട്ടയച്ചു. പിന്നീട് ഒളിവിൽ പ്രവർത്തിച്ചു.

അവിവാഹിതനായിരുന്നു. ഹൗറയിലുള്ള തന്റെ കുടുംബ വീടുപേക്ഷിച്ച് വളരെ വർഷങ്ങളായി അദ്ദേഹം മറ്റു സഖാക്കളുമൊത്ത് പാർട്ടി കമ്യൂണിലാണ് കഴിയുന്നത്.[2]

സി.പി.ഐ.എമ്മിൽ വഹിച്ച പദവികൾ തിരുത്തുക

  • സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 1964
  • കേന്ദ്ര കമ്മിറ്റിഅംഗം 1966
  • പി ബി അംഗം "78
  • കൺട്രോൾ കമീഷൻ ചെയർമാൻ 1992 - 2002
  • കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ് - 2002 മുതൽ മരിക്കുന്നതു വരെ

തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ തിരുത്തുക

  • നിയമസഭാ അംഗം - 1957
  • ഹൗറയിൽ നിന്നുള്ള ലോക്സഭാംഗം - 1971
  • ഹൗറയിൽ നിന്നുള്ള ലോക്സഭാംഗം - 1977
  • ഹൗറയിൽ നിന്നുള്ള ലോക്സഭാംഗം - 1980

അവലംബം തിരുത്തുക

  1. http://www.parliamentofindia.nic.in/ls/comb/combalpha.htm#13lsm
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-26.
"https://ml.wikipedia.org/w/index.php?title=സമർ_മുഖർജി&oldid=3646843" എന്ന താളിൽനിന്ന് ശേഖരിച്ചത്