സമർസ്ക്കയ ലൂക്ക ദേശീയോദ്യാനം

സമാറ ഒബ്ലാസ്റ്റിലെ, സ്റ്റാവ്രോപോൾസ്ക്കി ജില്ലയിലുള്ള സമാറ, ഷിഗുല്യോവ്സ്ക്ക് എന്നീ നഗരങ്ങൾക്കു സമീപമുള്ള ഷിഗുലി പർവ്വതങ്ങൾക്കു ചുറ്റുമായി വോൾഗാ നദി 180 ഡിഗ്രി വളഞ്ഞ് ഒഴുകുന്നതുമൂലം രൂപം കൊണ്ട ഉപദ്വീപിന്റെ ഭൂരിഭാഗം ഭാഗങ്ങളും സമർസ്ക്കയ ലൂക്ക ദേശീയോദ്യാനത്തിൽ (Russian: Самарская Лука национальный парк) ഉൾപ്പെടുന്നു. ഇതിന്റെ വടക്കൻ തീരം കുയ്ബൈഷേവ് ജലസംഭരണിയിലും തെക്കൻ ഭാഗം സരാറ്റോവ് ജലസംഭരണിയിലുമാണ്. വടക്കു ഭാഗത്തിന് ഷിഗുലി നാച്ചർ റിസർവ്വുമായി അതിർത്തി പങ്കിടുന്നുണ്ട്. ഈ ദേശീയോദ്യാനം സാംസ്ക്കാരികപരമായി പ്രാധാന്യമർഹിക്കുന്നത് പ്രാചീനകാലത്തെ വിവിധവിഭാഗം ആളുകൾക്കിടയിൽ ഇതിനുണ്ടായിരുന്ന പ്രാധാന്യം കൊണ്ടാണ്. ഇതിന്റെ ശാസ്ത്രപരമായ പ്രാധാന്യത്തിനുകാരണം ഇവിടെയുള്ള അനേകംതരം ആവാസസ്ഥാനങ്ങൾ മൂലമാണ്. ഈ പ്രദേശം മിഡിൽ വോൾഗാ കോമ്പ്ലക്സ് ബയോസ്ഫിയറിന്റെ ഭാഗമാണ്. [1]

Samarskaya Luka National Park
Russian: Самарская Лука
(Also: Samara Bend)
Deviat Mound, Samara Bend
Map showing the location of Samarskaya Luka National Park
Map showing the location of Samarskaya Luka National Park
Location of Park
LocationSamara Oblast
Nearest cityZhigulyovsk
Coordinates53°18′N 49°50′E / 53.300°N 49.833°E / 53.300; 49.833
Area134,000 hectares (330,000 acres)*
Established1984 (1984)
Governing bodyMinistry of Natural Resources and Environment (Russia)
Websitehttp://www.npsamluka.ru/

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Samarskaya Luka National Park (Official Park Site)". FGBU Samarskaya Luka NP. Retrieved January 24, 2016.