സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)
ഓരോ വോട്ടിന്റെയും പ്രാധാന്യം വോട്ടർമാർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ആയി 1950 ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ ജനുവരി 25 ന് , സമ്മതിദായകരുടെ ദേശീയ ദിനം ആയി ആചരിക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യം മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും ഭരണ വ്യവസ്ഥയിൽ ഓരോ വ്യക്തിക്കും ഉള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി വോട്ടർപട്ടികയില പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനും ദേശീയ വോട്ടർ ദിനാചരണത്തിലൂടെ കഴിയുന്നു. "വോട്ടിംഗിനെ പ്പോലെ മറ്റൊന്നുമില്ല ഞാൻ ഉറപ്പായും വോട്ട് ചെയ്യും " എന്നതാണ് 2024ലെ വോട്ടർ ദിന ആശയം.ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിദായകരുടെ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
പ്രവർത്തനങ്ങൾ
തിരുത്തുക- സമ്മതിദായകദിന പ്രതിജ്ഞ.
- വോട്ടർപ്പട്ടികയിൽ പുതുതായി പേര് ചേർത്തിട്ടുള്ള പോളിങ് ബൂത്തുകളിലെ 18 വയസുകാരായ യുവവോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുക.
- സംസ്ഥാനതലത്തിലും ജില്ലാ/താലൂക്ക് ആസ്ഥാനങ്ങളിലും എല്ലാ പോളിങ് ബൂത്തുകളിലും ദിനാചരണത്തിന്റെ ഭാഗമായി പൊതുപരിപാടികൾ സംഘടിപ്പിച്ച് പുതുതായി വോട്ടർപ്പട്ടികയിൽ പേര് ചേർത്ത യുവവോട്ടർമാരെ അനുമോദിക്കുക.[2]
- പുതുതായി പേരു ചേർത്ത മുഴുവൻ പേരുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുക.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-01-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-01-25.
പുറം കണ്ണികൾ
തിരുത്തുക- ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് Archived 2014-02-09 at the Wayback Machine.