പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിയമം അനുവദിക്കുന്ന കുറഞ്ഞ പ്രായത്തെ സൂചിപ്പിക്കാൻ സമ്മതപ്രായം അഥവാ ഏജ് ഓഫ് കൺസെന്റ് എന്ന സാങ്കേതിക പദം ഉപയോഗിക്കുന്നു. ഈ പ്രായത്തിൽ കുറവുള്ളവരുമായി പരസ്പരസമ്മതത്തോടെയാണെങ്കിൽ പോലും ബന്ധപ്പെടുകയാണെങ്കിൽ അത് നിയമവിരുദ്ധമായ ബലാത്സംഗമായി കണക്കാക്കുകയും പ്രായപൂർത്തിയായ ആളെ കുറ്റവാളിയായും പ്രായമെത്താത്ത കുട്ടിയെ ഇരയായും കാണുകയും ചെയ്യും[1]. വിവാഹം എന്നത് ലൈംഗികവേഴ്ചകൾക്ക് നിർബന്ധമല്ലാത്ത സമൂഹങ്ങളിലോ നിയമങ്ങളിലോ കുട്ടികളെ മുതിർന്നവർ ചൂഷണം ചെയ്യുന്നതൊഴിവാക്കാൻ ഈ പ്രായനിബന്ധന സഹായിക്കുന്നു. വിവാഹത്തിനുള്ള സമ്മതപ്രായമായും ഈ പദം ഉപയോഗിക്കപ്പെടാറുണ്ട്[2]. പല പ്രദേശങ്ങളിലും സമ്മതപ്രായം 14 മുതൽ 18 വരെയുള്ള പരിധിയിലായി കാണപ്പെടുന്നു[1]. ചിലയിടങ്ങളിൽ വയസ്സ് പരിഗണിക്കാതെ പ്രായപൂർത്തി എന്നതിനെ അവലംബിക്കുന്നതായി കാണുന്നു. തെറ്റിന്റെ ഗൗരവവും പലയിടങ്ങളിലും വ്യത്യസ്തമാണ്.

Map of the world's countries, with countries colored by age of consent
വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ സമ്മതപ്രായം സൂചിപ്പിക്കുന്ന ഭൂപടം



  പ്രായപൂർത്തി  12  13  14  15  16  17  18



  വിവാഹം നിർബന്ധം  വിവരം ലഭ്യമല്ല / മറ്റുള്ളവ
  1. 1.0 1.1 Waites, Matthew (2005). The Age of Consent: Young People, Sexuality and Citizenship. Palgrave Macmillan. ISBN 1-4039-2173-3. OCLC 238887395.
  2. Oxford English Dictionary, entry for "age of consent"

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സമ്മതപ്രായം&oldid=4120478" എന്ന താളിൽനിന്ന് ശേഖരിച്ചത്