സമുദ്ര ജൈവവൈവിധ്യ രജിസ്റ്റർ (കേരളം)
തിരുവനന്തപുരം വലിയതുറ മുതൽ പുതുക്കുറിച്ചി വരെ 20 കിലോമീറ്റർ തീരത്തിലാണ് പഠനം നടത്തി, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുറത്തിറക്കിയ ആധികാരിക ഗ്രന്ഥമാണ് സമുദ്ര ജൈവവൈവിധ്യ രജിസ്റ്റർ (കേരളം) . തീരത്തുനിന്ന് പത്ത് കിലോമീറ്റർ നീളത്തിൽ നടത്തിയ പഠനത്തിൽ സമുദ്ര, തീരദേശജൈവവൈവിധ്യത്തിനു പുറമെ പ്രാദേശിക ജനവിഭാഗങ്ങളുടെ പരമ്പരാഗത വിജ്ഞാനം, സമുദ്രത്തിലെ കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉള്ളടക്കം
തിരുത്തുകതീരത്തുനിന്ന് പത്ത് കിലോമീറ്റർ നീളത്തിൽ നടത്തിയ പഠനത്തിൽ സമുദ്ര, തീരദേശജൈവവൈവിധ്യത്തിനു പുറമെ പ്രാദേശിക ജനവിഭാഗങ്ങളുടെ പരമ്പരാഗത വിജ്ഞാനം, സമുദ്രത്തിലെ കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. അമിതമായ മത്സ്യബന്ധനത്തിന്റെ ദോഷങ്ങളും സമുദ്രസമ്പത്തുകളുടെ ശോഷണവും പഠനവിധേയമാക്കി. കടലിലെ ജീവജാലങ്ങളുടെയും വസ്തുക്കളുടെയും ചിത്രവും വിശദാംശങ്ങളും വിവരണങ്ങളും ഇതിലുണ്ട്.
നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും
തിരുത്തുക- പശ്ചിമഘട്ടത്തിന് നൽകുന്ന അതേപ്രാധാന്യം കടൽത്തീരത്തിനും നൽകുക.
- അയ്യായിരത്തിൽപരം ജീവജാലങ്ങളാലും എണ്ണമറ്റ സസ്യജാലങ്ങളാലും സമ്പുഷ്ടമായ കടൽ നിരന്തരം മലിനീകരണത്തിന് വിധേയമാക്കപ്പെടുന്നു.
- പ്രതിവർഷം 65 ലക്ഷത്തോളം ടൺ മലിനവസ്തുക്കൾ കടലിൽ തള്ളുന്നു. ഇതിന്റെ 80 ശതമാനവും പ്ളാസ്റ്റിക് അവശിഷ്ടങ്ങളാണ്. അവ നശിക്കാതെ കടലിൽ ഒഴുകിനടക്കുന്നത് മീനുകളും മറ്റു ജലജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങാനും ഉപദ്രവകാരികളായ സൂക്ഷ്മജീവികൾ പെറ്റുപെരുകാനും സമുദ്രമലിനീകരണം കാരണമാകുമെന്നും പഠനം പറയുന്നു.[1]
അവലംബം
തിരുത്തുക- ↑ "സംസ്ഥാനത്തെ ആദ്യ സമുദ്ര ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറങ്ങി". www.madhyamam.com. Retrieved 2 ജൂലൈ 2014.[പ്രവർത്തിക്കാത്ത കണ്ണി]