സമീറ അസ്സാം
പലസ്തീനിയൻ എഴുത്തുകാരിയും വിവർത്തകയും റേഡിയോ അവതാരകയുമായിരുന്നു [1]സമീറ അസ്സാം (English: Samira Azzam )
തന്റെ ചെറുകഥാ സമാഹാരങ്ങളുടെ പേരിലാണ് ഇവർ അറിയപ്പെടുന്നത്. 1948ലെ പലസ്തീൻ യുദ്ദ സമയത്ത് കുടുംബ സമേതം പലസ്തീനിൽ നിന്ന് പലായനം ചെയ്തു. ഇക്കാലയളവിലെ പലസ്തീനിയൻ സംഭവങ്ങളാണ് അവരുടെ ചെറുകഥകളിൽ പ്രതിഫലിച്ചിരുന്നത്[2]. ഇവരുടെ ആദ്യ ചെറുകഥാ സമാഹാരമായ സ്മാൾ തിങ്‌സ് (ചെറിയ കാര്യങ്ങൾ) 1954 ൽ പുറത്തിറങ്ങി. പലസ്തീൻ സമൂഹത്തിൽ സ്ത്രീകളുടെ പങ്കാണ് ഈ കഥകൾ പരിശോധിക്കുന്നത്. 1959ൽ ബെയ്‌റൂത്തിലേക്ക് തിരിച്ചു വന്നതിന് ശേഷം, മറ്റു പലസ്തീനിയൻ സാമൂഹിക വിഷയങ്ങളാണ് അവരുടെ കഥയ്ക്ക് ഇതിവൃത്തമായത്.
ജീവിതം
തിരുത്തുക1927 സെപ്തംബർ 13ന് പലസ്തീനിലെ അക്രെയിൽ ഒരു ഒർത്തഡോക്‌സ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു.[3] അക്രെയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ഹൈഫയിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. 16ാം വയസ്സിൽ സ്‌കൂൾ അധ്യാപികയായി. ഇക്കാലയളവിൽ പലസ്തീൻ പത്രങ്ങളിൽ കോസ്റ്റൽ ഗേൾ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ ആരംഭിച്ചു. 1948ൽ കുടുംബ സമേതം ലെബനാനിലേക്ക് കുടിയേറി. രണ്ടു വർഷത്തിന് ശേഷം ഇറാഖിലെ ഒരു ഗേൾസ് സ്‌കൂളിൽ പ്രധാന അധ്യാപികയായി നിയമിതയായി. ഇക്കാലയളവിൽ നിയർ ഈസ്റ്റ് ഏഷ്യ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി റേഡിയോ അവതാരകയായി. 1959 ഡിസംബർ 24ന് അദിബ് യൂസഫ് ഹസൻ എന്നയാളെ വിവാഗഹം ചെയ്തു. 1960കളിൽ രാഷ്ട്രീയ പ്രവർത്തന മേഖലയിൽ സജീവമായി. 1967 ഓഗസ്റ്റ് എട്ടിന് ഹൃദയാഘാതം മൂലം മരണപ്പെട്ടു
അവലംബം
തിരുത്തുക- ↑ Elmessiri, Abdel; Elmessiri, Nur (1998). A Land of Stone and Thyme: and Anthology of Palestinian Short Stories. Quartet Books, Limited. p. 244. ISBN 9780704370920.
- ↑ Miller, Jane Eldridge (2001). Who's Who in Contemporary Women's Writing. London: Routledge.
- ↑ Piselli, Kathyanne (1988). "Samira Azzam: Author's Works and Vision". International Journal of Middle East Studies. Cambridge University Press: 93–100.