സമാസചക്രം
സംസ്കൃത വ്യാകരണ പഠനത്തിനുള്ള ഒരു ലഘു ഗ്രന്ഥമാണ് സമാസചക്രം. ശ്രീരാമോദന്തം, ബാലപ്രബോധം എന്നിവയോടൊപ്പം വായിക്കപ്പെടുന്ന ഈ ഗ്രന്ഥം ബാലന്മാർക്ക് ഹൃദിസ്ഥമാക്കാൻ കഴിയും വണ്ണമാണ് എഴുതിയിട്ടുള്ളത്.
ഉള്ളടക്കം
തിരുത്തുകആറു തരത്തിൽ ആദ്യം സമാസങ്ങളുടെ ഭേദം പറയുന്നു. പിന്നീട് ഇവ തന്നെ വിസ്തരിച്ച് ഇരുപത്തിയെട്ട് തരം സമാസങ്ങളായി മാറുന്നു.
പ്രത്യേകതകൾ
തിരുത്തുകസിദ്ധാന്തകൗമുദി മുതലായ ഗ്രന്ഥങ്ങളിൽ സാധാരണയായി അഞ്ച് തരം സമാസങ്ങളാണ് പറയാറുള്ളത്. ആദ്യം കേവലസമാസം എന്തെന്നും പിന്നീട് മറ്റ് നാല് സമാസങ്ങൾ-അവ്യയീഭാവം, തത്പുരുഷൻ, ബഹുവ്രീഹി, ദ്വന്ദ്വൻ ഈ ക്രമത്തിലും പറയുന്നു. പേരില്ലാത്ത സമാസത്തെ ആദ്യം പഠിപ്പിച്ച് പിന്നീട് അവ്യയീഭാവാദി സമാസങ്ങൾ പഠിപ്പിക്കുന്ന ക്രമത്തിലല്ലാതുള്ള പ്രശ്നത്തെ സമാസചക്രം പരിഹരിക്കുന്നുണ്ട്. ഈ കൃതിയിൽ കേവലസമാസത്തെ ഒഴിവാക്കി മറ്റ് സമാസങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പഠിതാവിന് സുപരിചിതമായ തത്പുരുഷസമാസത്തെയാണ് ് ഇവിടെ ആദ്യം അവതരിപ്പിക്കുന്നത്. [1]
അവലംബം
തിരുത്തുക- ↑ ശ്രീജ കെ.എൻ (2011). ബാലപ്രബോധനവും സമാസചക്രവും. ഗംഗ ബുക്ക്സ്. pp. 93–95.
അധിക വായനയ്ക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- സമാസചക്രം Archived 2014-12-28 at the Wayback Machine.