കേരള സർക്കാർ കേരള സാമൂഹ്യ സുരക്ഷ മിഷൻ വഴി നടപ്പിലാക്കുന്ന ഒരു ആരോഗ്യസുരക്ഷാപദ്ധതിയാണ് സമാശ്വാസം പദ്ധതി. വൃക്ക രോഗികളായ ഡയാലിസിസ് ചെയ്യുന്നവർ, വൃക്ക/കരൾ മാറ്റിവയ്ക്കലിന് വിധേയരായവർ, ഹീമോഫീലിയ രോഗബാധിതർ, അരിവാൾ രോഗികൾ (സിക്കിൾസെൽ അനീമിയ) എന്നിവർക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്.[1]

പദ്ധതി വിവരങ്ങൾ

തിരുത്തുക

സമാശ്വാസം പദ്ധതി - I

തിരുത്തുക

വൃക്കയ്ക്ക് തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിനു വിധേയരാകുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് പ്രതിമാസം 1100/- രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു.

മാനദണ്ഡങ്ങൾ

  1. അപേക്ഷകൻ മാസത്തിലൊരിക്കലെങ്കിലും സ്ഥിരമായി ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ കുടുംബാംഗമായിരിക്കണം.
  2. അപേക്ഷകൻറെ പേരിൽ നാഷണലൈസ്ഡ് ബാങ്കിൽ  അക്കൗണ്ട് ഉണ്ടായിരിക്കണം
  3. മറ്റ് സർക്കാർ ആനുകൂല്യം ലഭിക്കുന്നവർക്കും ഈ പ്രത്യേക ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.

സമാശ്വാസം പദ്ധതി II

തിരുത്തുക

രക്തം കട്ട പിടിക്കാൻ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളായ 8, 9, 11, 13 എന്നിവയുടെ കുറവു മൂലം ഹീമോഫീലിയായും അനുബന്ധരോഗങ്ങളും ബാധിച്ചവർക്ക് പ്രതിമാസം 1000/- രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു. വരുമാനപരിധി ബാധകമാക്കാതെയാണ് ധനസഹായം അനുവദിക്കുന്നത്.

മാനദണ്ഡങ്ങൾ

അപേക്ഷകൻ ഹീമോഫീലിയ അല്ലെങ്കിൽ അതിന്റെ അനുബന്ധ രോഗബാധിതനായിരിക്കണം.

മാർഗ്ഗ നിർദ്ദേശങ്ങൾ

തിരുത്തുക
  1. ബി.പി.എൽ വിഭാഗത്തിൽപെടുന്നുവെന്ന് തെളിയിക്കുന്ന ബി.പി.എൽ സർട്ടിഫിക്കറ്റ് ബി.പി.എൽ റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം  ചെയ്തിരിക്കണം.
  2. രോഗി മാസത്തിൽ ഒരു തവണയെങ്കിലും ഡയാലിസിസിനു വിധേയമാകുന്നുവെന്നുള്ള സർക്കാർ/ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗവിദഗ്ധർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ ഡയാലിസിസ് ആരംഭിച്ച തീയതി കൂടി രേഖപ്പെടുത്തേണ്ടതാണ്.
  3. അപേക്ഷകൻറെ ലൈഫ്സർട്ടിഫിക്കറ്റും തുടർ ചികിത്സാ സർട്ടിഫിക്കറ്റും സർക്കാർ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗവിദഗ്ദ്ധനിൽ നിന്നും ശേഖരിച്ച് 6 മാസത്തിലൊരിക്കൽ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് (കേരളസോഷ്യൽ സെക്യൂരിറ്റിമിഷൻ) സമർപ്പിക്കേണ്ടതാണ്. വിലാസം ചുവടെ ചേർക്കുന്നു.
  4. അപേക്ഷകൻറെ പേരിൽ നാഷണലൈസ്ഡ് ബാങ്കിൽ  അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക്പാസ്സ് ബുക്ക്കിൻറെ പകർപ്പ് അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട്  നമ്പർ, ബാങ്കിൻറെ പേര്, ബ്രാഞ്ചിൻറെപേര് , IFS കോഡ് എന്നിവ അപേക്ഷയിൽ നിർബന്ധമായും രേഖപ്പെടുത്തണം.
  5. അപേക്ഷകൻ ഡയാലിസിസ് ആരംഭിച്ച തീയതി തെളിയിക്കുന്നതിനായി ഡയാലിസിസ് രേഖപ്പെടുത്തുന്ന ബുക്കിന്റെ പകർപ്പ് മെഡിക്കൽ  ആഫീസർ സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്.
  6. ആധാർ കാർഡിന്റെ പകർപ്പ് സമർപ്പിക്കേണ്ടതാണ്.
  7. ഹീമോഫീലിയ രോഗിയാണെന്ന് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ / ആലുവ ജില്ലാ ആശുപത്രിയിലെ/പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ/ പീഡിയാട്രിക്/ ഹെമറ്റോളജി  വിഭാഗങ്ങളിലെ ഏതെങ്കിലും ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ് . സർട്ടിഫിക്കറ്റിൽ വകുപ്പ് തലവനോ ആശുപത്രി സൂപ്രണ്ടോ മേലൊപ്പിട്ടിരിക്കേണ്ടതാണ്.
  8. അപേക്ഷകൻറെ പേരിൽ ആരംഭിച്ച നാഷണലൈസ്ഡ് ബാങ്ക് പാസ്ബുക്കിൻറെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിൻറെ പേര്, ബ്രാഞ്ചിൻറെ പേര്, IFS  കോഡ് നമ്പർ എന്നിവടങ്ങിയ പേജിൻറെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷകൻ പ്രായപൂർത്തിയാവാത്ത ആളാണെങ്കിൽ കുട്ടിയുടെയും രക്ഷിതാവിൻറെയും പേരിൽ സംയുക്തമായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിൻറെ  വിശദാംശങ്ങൾ ഹാജരാക്കേണ്ടതാണ്.
  9. ചികിത്സിക്കുന്ന സർക്കാർ ആശുപത്രിയിൽ നിന്നും ലൈഫ് സർട്ടി ഫിക്കറ്റ് എല്ലാ ജനുവരി മാസത്തിലും ജൂൺ  മാസത്തിലും മിഷൻറെ തിരുവനന്തപുരം ആസ്ഥാന ഓഫീസിലേക്ക് നേരിട്ട് അയച്ചു തരേണ്ടതാണ്. വിലാസം ചുവടെ ചേർക്കുന്നു.  ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് മാത്രമേ തുടർന്നുളള മാസങ്ങളിലെ ധനസഹായം അനുവദിക്കുകയുളളു.
  10. അപേക്ഷകൾ സംബന്ധിച്ചുളള എല്ലാ കത്തിടപാടുകളിലും കേരള സാമൂഹ്യ സുരക്ഷ മിഷനിൽ നിന്നും അനുവദിക്കുന്ന രജിസ്റ്റർ  നമ്പ ർ നിർബന്ധമായും ചേർക്കേണ്ടതാണ്.
  11. ആധാർ കാർഡ് ലഭിച്ചവർ ആയതിൻറെ ഫോട്ടോസ്റ്റാറ്റ് ഉളളടക്കം ചെയ്യണം. അല്ലാത്തവർ ആധാർ രജിസ്ട്രഷൻ സ്ലിപ്പിൻറെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉളളടക്കം ചെയ്യേണ്ടതാണ്.
  12. ആധാർ കാർഡ് ലഭിക്കാത്തവർ ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉളളടക്കം ചെയ്യേണ്ടതാണ്.[2]

അനുബന്ധങ്ങൾ

തിരുത്തുക
  1. "സമാശ്വാസം പദ്ധതി: വിവരങ്ങൾ ലഭ്യമാക്കണം | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2023-04-05.
  2. "സമാശ്വാസം". Archived from the original on 2023-04-05. Retrieved 2023-04-05.
"https://ml.wikipedia.org/w/index.php?title=സമാശ്വാസം_പദ്ധതി&oldid=4087411" എന്ന താളിൽനിന്ന് ശേഖരിച്ചത്