ഷോഡശക്രിയകളിൽപ്പെടുന്ന പതിനാലാമത്തെ ക്രിയ ആണ് സമാവർത്തനം. ഉപനയനം കഴിഞ്ഞ ആൺകുട്ടിയുടെ ചില പഠനങ്ങളും ഇതിനുമുൻപ് നടത്തേണം. പഠിച്ചതൊക്കെ ആവർത്തിക്കുക എന്ന് ഇതിനർത്ഥമുണ്ട്. സമാവർത്തനത്തിനു ശേഷമാണ് വേദങ്ങളും മറ്റും പഠിക്കുക. സാധാരണഗതിക്ക് മൂന്ന് കൊല്ലമാണ് ഉപനയനത്തിന്റേയും സമാവർത്തനത്തിന്റെയും ഇടയിൽ വരുക. ബ്രഹ്മചര്യവ്രതമനുഷ്ഠിച്ച് വേദപഠനം പൂർത്തീകരിച്ച് ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് ഈ ചടങ്ങിലൂടെയാണ്. ബ്രഹ്മചര്യക്കാലത്ത് നിഷിദ്ധമായ സുഖഭോഗങ്ങളെല്ലാം (ഭക്ഷണത്തിലും, ശയനത്തിലും എല്ലാം നിഷ്ഠകളുണ്ട്) ചടങ്ങിനാൽ ഇവിടെ അനുഭവിക്കുന്നു. പ്രാദേശിക ഭേദമനുസരിച്ചും ബ്രാഹ്മണരിലെ നമ്പൂതിരി, അയ്യർ, എമ്പ്രാന്തിരി, പോലുള്ള വിഭാഗഭേദമനുസരിച്ചും സമാവർത്തനത്തിലും ചടങ്ങിൽ മറ്റം വരുന്നു. പരദേശി ചിട്ടയിൽ സമാവർത്തനത്തിന്റെ കാശിയാത്ര പോലുള്ള ചില ചടങ്ങുകൾ വിവാഹചടങ്ങിനൊപ്പമാണ് പതിവ്.


"https://ml.wikipedia.org/w/index.php?title=സമാവർത്തനം&oldid=1687523" എന്ന താളിൽനിന്ന് ശേഖരിച്ചത്