സമാന്തരമിഥ്യായന്ത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പല ഇനത്തിലും തരത്തിലുമുള്ള ഒന്നിലധികം കമ്പ്യൂട്ടറുകളുടെ ക്രിയാശക്തി ഒരുമിച്ചുചേർത്ത്,നെറ്റ്വർക്ക് അധിഷ്ഠിതമായ സോഫ്റ്റ്‌വെയർ വഴി അവയിലെല്ലാം ഒരേ സമയത്തു നടത്താവുന്ന സമാന്തരപ്രക്രിയകളിലൂടെ രൂപീകരിച്ച ഒരു അവാസ്തവിക സൂപ്പർകമ്പ്യൂട്ടർ ആണു് സമാന്തര മിഥ്യായന്ത്രം (Parallel Virtual Machine (PVM)).
ഈ സംവിധാനത്തിലെ അംഗങ്ങളായ കമ്പ്യൂട്ടറുകൾ യുണിക്സ്, വിൻഡോസ്, ആൻഡ്രോയ്ഡ് തുടങ്ങി വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലാവാം പ്രവർത്തിക്കുന്നതു്. എങ്കിൽപ്പോലും, ഓരോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേയും ഏറ്റവും നല്ല സൗകര്യങ്ങളും മേന്മകളും മുതലാക്കി അതെല്ലാം ഒന്നിച്ചുചേർത്തു് പരമാവധി ക്ഷമതയും വേഗതയുമുള്ള ഉത്തരങ്ങളും തീരുമാനങ്ങളും കൈവരിക്കാനാവും. ഈ തരം മിഥ്യാസംയോജനസംവിധാനത്തിനു് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ പൊതുവേ ഉയർന്ന ജംഗമശേഷി (highly portable) ഉള്ളവയാണു്.