സമസ്ഥിതിക്കുള്ള രാസ സന്ദേശങ്ങൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അന്തഃസ്രാവിവ്യവസ്ഥ
ഹോർമോണുകൾ കൊണ്ട് ജീവൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുയും ചെയ്യുന്ന ശാരീരിക വ്യവസ്ഥയാണ് അന്തഃസ്രാവിവ്യവസ്ഥ അന്തഃസ്രാവിഗ്രന്ഥികൾ ഗ്രന്ഥികോശങ്ങളിൽ നിന്ന് ഹോർമോണുകൾ കുഴലുകളിലൂടെയല്ലാതെ നേരിട്ട് രക്തത്തിലേക്ക് ഒഴുക്കുന്നതിനാൽ ഹോർമോൺ ഉൽപാദക ഗ്രന്ഥികളെ അന്തഃസ്രാവിഗ്രന്ഥികൾ എന്ന് വിളിക്കുന്നു ഹോർമോണുകളും അന്തഃസ്രാവിഗ്രന്ഥികളും ചേർന്നതാണ് അന്തഃസ്രാവിവ്യവസ്ഥ അന്തഃസ്രാവിവ്യവസ്ഥ: അന്തഃസ്രാവിഗ്രന്ഥികൾ + ഹോർമോൺ അന്തഃസ്രാവികളെ കുറിച്ചുള്ള പഠനം : എൻഡോക്രൈനോളജി. മനുഷ്യശരീരത്തിൽ 2 തരം ഗ്രന്ഥികൾ ഉണ്ട്, അന്തഃസ്രാവിഗ്രന്ഥികളും ബഹിർസ്രാവിഗ്രന്ഥികളും. സമന്വിതമായ സഹവർത്തിത്വം: നാഡിവ്യവസ്ഥയും അന്തഃസ്രാവി വ്യവസ്ഥയും പരസ്പര പൂരകമായി പ്രവർത്തിച്ചാണ് ആന്തരസമസ്ഥിതി പരിപാലിക്കപ്പെടുന്നത്. അന്തഃസ്രാവിഗ്രന്ഥികൾ നാഡീയസംവേദങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത് ഹോർമോണുകളുടെ നിർമ്മാണത്തെ ചിലപ്പോൾ നാഡീകോശങ്ങൾ നിയന്ത്രിക്കുന്നു മറ്റ് ചിലപ്പോൾ നാഡീകോശങ്ങളുടെ പ്രവർത്തനത്തെ ഹോർമോണുകൾ സ്വാധീനിക്കുന്നു. നാഡീവ്യവസ്ഥയുടെ പ്രതികരണങ്ങൾ പെട്ടുന്നള്ളവയാണ് അതിനാൽ സത്വരമായ പ്രതികരണങ്ങൾക്ക് സഹായിക്കുന്നത് നാഡീവ്യവസ്ഥയാണ്.എന്നാൽ ഈ പ്രതികരണങ്ങൾ അധികനേരം നീണ്ടു നിൽക്കുകയില്ല ഹോർമോൺ വ്യവസ്ഥ സാവധാനത്തിൽ മാത്രമേ പ്രതികരണങ്ങൾ ഉളവാക്കുകയള്ളൂ. ഈ പ്രതികരണങ്ങൾ കൂടുതൽ നേരം നിലനിൽക്കും. രണ്ട് സംവിധാനങ്ങളുടെയും പരസ്പര പൂരകമായ് പ്രവർത്തിക്കുന്നു. അന്തഃസ്രാവി വ്യവസ്ഥ . സാവധാനത്തിൽ പ്രവർത്തിക്കുന്നു . ഹോർമോൺ മുഖേനെ പ്രവർത്തിക്കുന്നു . പ്രതികരണങ്ങൾ കൂടുതൽ നേരം നിലനിൽക്കും . ഹോർമോൺ രക്തത്തിലൂടെ സംവഹനം ചെയ്യുന്നു നാഡീവ്യവസ്ഥ . വേഗത്തിൽ പ്രതികരിക്കുന്നു . ആവേഗങ്ങൾ മുഖേനെ പ്രവർത്തിക്കുന്നു . പ്രതികരണങ്ങൾ അധികനേരം നിലനിൽക്കുകയില്ല . ആവേഗങ്ങൾ നാഡീതന്തുക്കളിലൂടെ സംവഹനം ചെയ്യുന്നു നാഡീയവും രാസീയവുമായ സന്ദേശവിനിമയ സംവിധാനങ്ങൾ പരസ്പര പൂരകമായി പ്രവർത്തിച്ചാണ് ആന്തര സമസ്ഥിതി പരിപാലിക്കപ്പെടുന്നത് ഹോർമോണുകൾ ( രാസസന്ദേശ വാഹകർ) ശരീരത്തിൽ അന്തഃസ്രാവിഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കളാണ് ഹോർമോണുകൾ പ്രോട്ടിനുകൾ പെപ്‌റ്റൈഡുകൾ, സ്റ്റിറോയിഡുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങി വ്യത്യസ്ത വിഭാഗത്തിൽ പെടുന്ന രാസവസ്തുക്കൾ ആണ് ഹോർമോണുകൾ കോശങ്ങൾ തമ്മിലുള്ള സന്ദേശ വിനിമയിത്തിൽ ഹോർമുണുകൾ സുപ്രധാനമായ പങ്കുവഹിക്കുന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്തഃസ്രാവി ഗ്രന്ഥികളാണ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നത് മിക്ക ഹോർമോണുകളും പ്രവർത്തിക്കുന്നത് അവ ഉൽപ്പാദിക്കപ്പെടുന്ന അവയവങ്ങളിലല്ല അന്തഃസ്രാവിഗ്രന്ഥികളിൽ നിന്ന് ഹോർമോണുകൾക്ക് ശരീര കലകളിൽ എത്തിച്ചേരാൻ പ്രത്യേക കുഴലുകൾ ഇല്ലാത്തതിനാൽ ഇവയെ നാളീരഹിത ഗ്രന്ഥികൾ എന്ന് വിളിക്കുന്നു. രക്തത്തിലൂടെയാണ് ഹോർമോണുകൾ സംവഹനം ചെയ്യുന്നത് കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനാൽ ഇവയെ കോശങ്ങളിലേക്കുള്ള രാസ സന്ദേശങ്ങൾ എന്ന് വിളിക്കുന്നു ഹോർമോണുകൾ ശരീരത്തിൽ എവിടെയും ശേഖരിക്കപ്പെടുന്നില്ല അവ പ്രവർത്തന ശേഷം ഓക്‌സീകരിക്കപ്പെട്ട് നശിച്ച് പോവുകയാണ് ചെയ്യുക