സമസ്ത കേരള സുന്നി യുവജന സംഘം

സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌.വൈ.എസ്‌) സമസ്തയുടെ യുവജന സംഘടനയാണ്‌. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സമസ്ത (എപി വിഭാഗം) യുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ അവിഭക്ത സമസ്തയുടെ താനൂർ സമ്മേളനത്തിൽ രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. എസ് വൈ എസ്‌ മുഖപത്രം സുന്നി വോയിസ്‌ ദ്വൈവാരികയാണ്‌. സുന്നിവോയ്സ് സമസ്തയുടെ വിഭജനത്തിന് മുമ്പുള്ളതാണ്.

രൂപീകരണ ചരിത്രംതിരുത്തുക

എസ് വൈ എസ് സംസ്ഥാന ഭാരവാഹികൾതിരുത്തുക

  1. സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി (പ്രസിഡൻ്റ്)
  2. മജീദ് കക്കാട് (ജനറൽ സെക്രട്ടറി)
  3. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം (വൈസ് പ്രസിഡൻ്റ്)
  4. ഡോ. എ പി അബ്ദുൽ ഹകീം സഖാഫി കാന്തപുരം (സെക്രട്ടറി)
  5. മുഹമ്മദ് പറവൂർ (സെക്രട്ടറി)

അവലംബംതിരുത്തുക