സമനിറ മിഥ്യ
അഡെൽസണ്ണിന്റെ ചെക്കർ ഷാഡോ മിഥ്യ അല്ലെങ്കിൽ ചെക്കർ ഷാഡോ മിഥ്യ എന്നൊക്കെയറിയപ്പെടുന്ന സമനിറ മിഥ്യ 1995-ൽ എം.ഐ.ടി.യിലെവിഷൻ സയൻസ് അദ്ധ്യാപകനായിരുന്ന എഡ്‌വാർഡ് എച്ച്. അഡെൽസൺ അവതരിപ്പിച്ച ഒരു വീക്ഷണ മിഥ്യയാണ്(optical illusion)[1]. ചിത്രത്തിൽ കാണുന്ന A,B എന്നീ സമചതുരങ്ങൾ കാഴ്ചയിൽ വ്യത്യസ്ത നിറങ്ങളായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒരേ നിറം തന്നെയുള്ളവയാണ്. ഇതു തെളിയിക്കുന്നതിനു ഈ ചിത്രം ഒരു ഫോട്ടോ എഡിറ്റ് സോഫ്റ്റ്‌വെയറിലിട്ട് ആ നിറമുള്ള ഭാഗങ്ങൾ പരിശോധിച്ചാൽ മതിയാകും. അടയാളപ്പെടുത്തിയ രണ്ടു ചതുരങ്ങളൊഴിച്ച് ബാക്കി എല്ലാം നീക്കം ചെയ്താൽ മിഥ്യ അകലുന്നതു കാണാം.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Adelson, Edward H. (2005). "Checkershadow Illusion". Archived from the original on 2012-11-30. Retrieved 2007-04-21.