കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള ടിവി ചാനലാണ് സഭാ ടിവി. ലോക്‌സഭ സ്പീക്കർ ഓം ബിർല 2020 ആഗസ്റ്റ് 17 (1196 ചിങ്ങം 1) -ന് വീഡിയോ കോൺഫറൻസിലൂടെ ഉൽഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു. ദേശീയതലത്തിലുള്ള രാജ്യസഭ ടിവി, ലോകസഭ ടിവി എന്നിവയുടെ ചുവടുപിടിച്ചാണ് സഭാ ടിവിയുടെ രംഗപ്രവേശം.[1] പ്രധാനമായും നാലു പരിപാടികൾ ആണ് ആദ്യഘട്ടത്തിൽ സഭാ ടിവി അവതരിപ്പിക്കുന്നത്. 'സഭയും സമൂഹവും', 'കേരള ഡയലോഗ്','സെൻട്രൾ' ഹാൾ, 'നാട്ടുവഴി' എന്നിവയാണിവ.[2]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സഭാ_ടിവി&oldid=3687253" എന്ന താളിൽനിന്ന് ശേഖരിച്ചത്