മുൻസിഫ് കോടതി

ഇന്ത്യയിലെ ഏറ്റവും താഴ്ന്ന സിവിൽ കോടതി
(സബ് കോടതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ സിവിൽ നീതിന്യായ സംവിധാനത്തിലെ പ്രാഥമിക തലത്തിലുള്ള കോടതി ആണ് "മുൻസിഫ് കോടതി". കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മിക്കവാറും താലൂക്ക് അടിസ്ഥാനത്തിൽ മുൻസിഫ് കോടതികൾ പ്രവർത്തിക്കുന്നു. ഇവയ്ക്ക് പ്രദേശപരവും ധനപരവുമായ അധികാര പരിധി നിശ്ചയിച്ചിട്ടുണ്ട്. സിവിൽ സ്വഭാവമുള്ള എല്ലാ വ്യവഹാരങ്ങളും മുൻസിഫ് കോടതിയിൽ ബോധിപ്പിക്കാം. എന്നാൽ തർക്കത്തിന് ആസ്പദമായ തുകയോ, വസ്തവകകളുടെ മൂല്യം അഥവാ വിലയോ ഒരു ലക്ഷം രൂപയിൽ കവിയരുത്. ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിലാണ് മുൻസിഫ് കോടതികൾ പ്രവർത്തിക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരേ കോടതി തന്നെ മുൻസിഫ് കോടതിയായും മജിസ്ട്രേറ്റ് കോടതിയായും ഒരുസമയത്ത് പ്രവർത്തിക്കുന്നു. അപ്പോൾ, ഇത്തരം കോടതികളുടെ അദ്ധ്യക്ഷനെ "മുൻസിഫ് - മജിസ്ട്രേറ്റ്" എന്ന് വിശേഷിപ്പിക്കും.

കേരളത്തിൽ ഇപ്പോൾ 82 മുൻസിഫ് കോടതികളും, 17 മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്.

ഈ കോടതികൾ, ഒരു ലക്ഷം രൂപവരെ വിലവരുന്ന സിവിൽ കേസുകളും വാടക നിയന്ത്രണ കേസുകളുമാണ് അധികാരപരിധിയിൽ വരുന്നത്. സിവിൽ കേസുകൾ മാത്രമേ ഈ കോടതിയുടെ പരിഗണനയ്ക്ക് വരുകയുള്ളൂ. മുൻസിഫ് കോടതിക്ക് മുകളിലായി സബ് കോടതി ഉണ്ട്. സബ് കോടതിക്ക് മുകളിലായി ജില്ലാ കോടതിയുണ്ട്. ജില്ലാ കോടതിക്ക് കീഴിലാണ് താഴെ തട്ടിലുള്ള സബ് കോടതിയും മുൻസിഫ് കോടതിയും പ്രവർത്തിക്കുന്നത്. സിവിൽ കേസുകൾ മാത്രമേ മുകളിൽ പറഞ്ഞ കോടതികളിൽ പരിഗണിക്കുകയുള്ളൂ. മുൻസിഫ് കോടതിയുടെ വിധിക്ക് എതിരെ സബ് കോടതിയിൽ അപ്പീൽ നൽകാം, അതുപോലെതന്നെ സബ് കോടതിയുടെ വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ നൽകാം, ജില്ലാ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും അപ്പീൽ നൽകാം. മുൻസിഫ് കോടതിയുടെ അധ്യക്ഷനെ മുൻസിഫ് ജഡ്ജി എന്ന് വിളിക്കുന്നു, സബ് കോടതിയുടെ അധ്യക്ഷത വഹിക്കുന്ന ജുഡീഷ്യൽ ഓഫീസറെ സബ് ജഡ്ജി എന്ന് വിളിക്കുന്നു. ജില്ലാ കോടതിയുടെ അധ്യക്ഷനും ജില്ലയിലെ നീതിന്യായ വ്യവസ്ഥയുടെ തലവനും കൂടിയായ ആളെ ജില്ലാ ജഡ്ജി എന്ന് വിളിക്കുന്നു. മുൻസിഫ് കോടതികളുടെ അധികാരപരിധി പൊതുവേ ഒരു താലൂക്കാണ്. സബ് കോടതികളുടെ അധികാരപരിധി പൊതുവേ ഒരു സബ് ഡിവിഷൻ അല്ലെങ്കിൽ റവന്യൂ ഡിവിഷൻ ആണ്.

മുൻസിഫിന്റെ യോഗ്യതകൾ

തിരുത്തുക

അഞ്ച് വർഷം അഭിഭാഷകനായി ജോലി ചെയ്ത പരിചയമുള്ള ആളുകളെയാണ് മുൻസിഫായി നിയമിക്കുക.

മുൻസിഫ് മജിസ്ട്രേറ്റ്

തിരുത്തുക

കേരളത്തിൽ ചിലയിടങ്ങളിൽ മുൻസിഫ് മജിസ്ട്രേറ്റ് കോടതികൾ ഉണ്ട്. ഈ കോടതികൾക്ക് സിവിൽ കേസുകൾ പരിഗണിക്കാനും ക്രിമിനല് കേസുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം ഉണ്ട്. സിവിൽ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ അധ്യക്ഷത വഹിക്കുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥനെ മുൻസിഫ് ജഡ്ജി എന്നും ക്രിമിനല് കേസുകൾ കൈകാര്യം ചെയ്യുമ്പോൾ മജിസ്ട്രേറ്റ് എന്നും അഭിസംഭോധനം ചെയ്യുന്നു.

നിയമനരീതി

തിരുത്തുക

ഹൈക്കോടതി നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് മുൻസിഫായുള്ള നിയമനം.

അധികാരപരിധി

തിരുത്തുക
  • പ്രാദേശിക അധികാരപരിധി: കേരളത്തിൽ ഏകദേശം എല്ലാ താലൂക്കിലും മുൻസിഫ് കോടതിയുണ്ട്. താലൂക്കിലെ മുഴുവൻ പ്രദേശങ്ങളിലെയും സിവിൽ നടപടി പ്രകാരമുള്ള സിവിൽ കേസുകൾ മുൻസിഫിന്റെ അധികാരപരിധിയിൽ വരുന്നതാണ്.
  • 10 ലക്ഷത്തിൽ താഴെ നഷ്ടപരിഹാരം തേടുന്ന സിവിൽ കേസുകളാണ് മുൻസിഫ് കോടതി പരിഗണിക്കുക.

മുൻസിഫ് കോടതിയുടെ വിധിയിന്മേലുള്ള അപ്പീൽ സബ് കോടതിയിലാണ് ഫയൽ ചെയ്യുക. സബ് കോടതിയുടെ വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ നൽകാം.

സബ് കോടതി

തിരുത്തുക

"സബോർഡിനേറ്റ് കോടതി" എന്നതിന്റെ ചുരുക്കെഴുത്താണ് "സബ് കോടതി". മുൻസിഫ് കോടതി പോലെ സിവിൽ നീതിന്യായ സംവിധാനത്തിലെ പ്രാഥമികതലത്തിലുള്ള കോടതിയും, അതേസമയം ജില്ലാക്കോടതി ചുതലപ്പെടുത്തുന്നതനുസരിച്ച് അപ്പീൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയും കൂടിയാണ് സബ്കോടതി. ഒരു ലക്ഷം രൂപയിൽ കവിഞ്ഞ മൂല്യമുള്ള ഏതു സിവിൽ വ്യവഹാരവും സബ്കോടതിയിൽ ബോധിപ്പിക്കാം. ഇവയുടെയും പ്രദേശപരമായ അധികാര പരിധി നിശ്ചയിച്ചിട്ടുണ്ട്. അഡീഷണൽ സബ്കോടതി ഉൾപ്പെടെ 51 സബ് കോടതികളാണ് കേരളത്തിൽ നിലവിലുള്ളത്. സബ് കോടതികളും ജില്ലാ കോടതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. ഈ കോടതിയുടെ അദ്ധ്യക്ഷനെ "സബ് ജഡ്ജ്" എന്നു വിളിക്കുന്നു. ഈ ജഡ്ജിക്ക് തന്നെ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യുന്നതിനുള്ള അധികാരവുമുണ്ട്. ക്രിമിനൽ കേസുകൾ വിചാരണചെയ്യുന്ന സമയത്ത് ഈ കോടതി തന്നെ അസിസ്റ്റൻസ് സെഷൻസ് കോടതി ആയി മാറുന്നു.

സബ് കോടതിയുടെ അധികാര പരിധി

തിരുത്തുക
  • ഹൈക്കോടതി നിർദ്ദേശിക്കുന്ന പ്രാദേശിക അധികാര പരിധി ഉണ്ടായിരിക്കും.
  • മുൻസിഫ് കോടതിയുടെ വിധിന്മേൽ അപ്പീൽ അധികാരം ഉണ്ട്.
  • 10 ലക്ഷം മുതൽ മുതൽ ഒരു കോടി വരെ നഷ്ടപരിഹാരം തേടിയുള്ള കേസുകൾ പരിഗണിക്കാൻ അധികാരമുണ്ട്.
  • പത്ത് ലക്ഷത്തിന് മുകളിൽ വരുന്ന തർക്ക വിഷയങ്ങൾ, കേസുകളിൽ വിധി പറയാൻ അധികാരമുണ്ട്.

അസിസ്റ്റന്റ് സെഷൻസ് കോടതി യുടെ അധികാരം

തിരുത്തുക
  • പത്തുവർഷം വരെ തടവു ലഭിക്കാവുന്ന ക്രിമിനൽ കുറ്റങ്ങളിൽ അഥവാ ക്രിമിനൽ കേസുകളിൽ വിധി പറയാൻ അസിസ്റ്റൻറ് സെഷൻസ് ജഡ്ജിക്ക് അധികാരമുണ്ട്.
  • അസിസ്റ്റൻറ് സെഷൻസ് ജഡ്ജിയാണ് ഈ കോടതിയുടെ അധ്യക്ഷൻ, സബ് കോടതിയുടെ അധ്യക്ഷനായ സബ് ജഡ്ജി തന്നെയായിരിക്കും പൊതുവേ അസിസ്റ്റൻറ് സെഷൻസ് ജഡ്ജി. സിവിൽ കേസുകൾ പരിഗണിക്കുമ്പോൾ അദ്ദേഹം സബ് ജഡ്ജി (Subordinate Judge) എന്നും ക്രിമിനൽ കേസുകൾ പരിഗണിക്കുമ്പോൾ അസിസ്റ്റൻറ് സെഷൻസ് ജഡ്ജി (Assistant Sessions Judge) എന്നും വിളിക്കുന്നു.
  • പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ഈ കോടതിയാണ് വിചാരണ ചെയ്യുക.
  • സബ് കോടതിയുടെ വിധിന്മേൽ അഡീഷണൽ ജില്ലാ കോടതിയിലോ, ജില്ലാ കോടതിയിലോ അപ്പീൽ നൽകാം.
  • അസിസ്റ്റൻറ് സെഷൻസ് കോടതിയുടെ വിധിന്മേൽ അഡീഷണൽ സെഷൻസ് കോടതിയിലോ, സെഷൻസ് കോടതിയിലോ അപ്പീൽ നൽകാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

‌സബോർഡിനേറ്റ് ജുഡീഷ്യറി സമാഹരിച്ചത് 26-01-2011 കേരള ഹൈക്കോടതി സമാഹരിച്ചത് 26-01-2011


"https://ml.wikipedia.org/w/index.php?title=മുൻസിഫ്_കോടതി&oldid=3925801#സബ്_കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്