സബ്മിഷൻ (2004-ലെ ചലച്ചിത്രം)

(സബ്മിഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2004 ൽ പുറത്തിറങ്ങിയ 11 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചലച്ചിത്രം ആണ് സബ്മിഷൻ .ഇംഗ്ലീഷ് ഭാഷയിലാണ് ഈ സിനിമ നിർമ്മിച്ചിട്ടുള്ളത് .അയാൻ ഹിർസി അലി തിരക്കഥ രചിച്ച സിനിമ സംവിധാനം ചെയ്തത് തിയോ വാൻഗോഗ്ആണ് .ഈ സിനിമ 2004 ആഗസ്ത് 29 നു ഡച്ച് പബ്ലിക് ബ്രോഡ്‌ കാസ്റ്റിംഗ് നെറ്റ്‌വർക്ക് (VPRO )പ്രക്ഷേപണം ചെയ്യുകയുണ്ടായി .സിനിമയുടെ പേര് 'ഇസ്ലാം ' എന്ന വാക്കിന്റെ വിവർത്തനം ആണ് .സിനിമ ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികളിൽ നിന്നും എതിർപ്പ് നേരിടുകയുണ്ടായി .തുടർന്നു സംവിധായകനായ തിയോ വാൻഗോഗ് ഒരു മുസ്ലിം തീവ്രവാദിയുടെ കയ്യാൽ കൊല്ലപ്പെടുകയും ചെയ്തു .

Submission
നിർമ്മാണംTheo van Gogh
രചനAyaan Hirsi Ali
വിതരണംVPRO
റിലീസിങ് തീയതിAugust 29, 2004