സഫലമീയാത്ര (കവിതാസമാഹാരം)
ആധുനികമലയാളകവിതയിലെ പ്രമുഖനായ കവിയായ എൻ.എൻ. കക്കാടിന്റെ വളരെ പ്രശസ്തമായ കവിതാസമാഹാരമാണ് സഫലമീയാത്ര. അമ്പത്തിനാലു കവിതകളും, ഒരു കാവ്യ നാടകവും ഉൾപ്പെടുന്ന പുസ്തകമാണിത്. പ്രശസ്തനായ എഴുത്തുകാരൻ എൻ.വി.കൃഷ്ണവാര്യർ ആണ് ഈ സമാഹാരത്തിനു മുഖവുര എഴുതിയിരിക്കുന്നത്. ഇതിലെ കവിതകൾ അദ്ദേഹത്തിന്റെ കവിയുടെ ജീവിതത്തിന്റെ തന്നെ ഒരു ആഖ്യാനമായി പറയപ്പെടുന്നു. [1]
കർത്താവ് | എൻ.എൻ. കക്കാട് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മാതൃഭൂമി ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1985 |
മാധ്യമം | Print(Paperback) |
ISBN | ISBN 978-81-8264-872-2 |
അവാർഡുകൾ
തിരുത്തുകആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച സഫലമീയാത്രയ്ക്ക് അനവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്:
- ഓടക്കുഴൽ അവാർഡ് - 1985 [2]
- കവിതയ്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം -1986 [3].
- വയലാർ അവാർഡ് - 1986 [4]
അവലംബം
തിരുത്തുക<references>
- ↑ "സഫലമീയാത്ര - മാതൃഭൂമി". Archived from the original on 2012-04-13. Retrieved 2013-05-03.
- ↑ "ഓടക്കുഴൽ അവാർഡ് - മാതൃഭൂമി". Archived from the original on 2014-05-19. Retrieved 2013-05-03.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
- ↑ "വയലാർ അവാർഡ്-മാതൃഭൂമി". Archived from the original on 2013-04-25. Retrieved 2013-05-03.