മസ്തിഷ്കം, രണ്ട് കണ്ണുകളിൽ ഏതെങ്കിലും ഒരു കണ്ണ് നൽകുന്ന വിഷ്വൽ സിഗ്നലിനെ അവഗണിക്കുന്നതാണ് സപ്രഷൻ. സ്ട്രാബിസ്മസ്, കൺവെർജൻസ് അപര്യാപ്തത, അനീസൈക്കോണിയ തുടങ്ങിയവ പോലുള്ള ബൈനോക്കുലർ കാഴ്ച വൈകല്യങ്ങളുടെ ലക്ഷണങ്ങൾ ഇല്ലാതാക്കുന്നതിനായി ഒരു വ്യക്തിയുടെ മസ്തിഷ്കം ഉപബോധമനസ്സിൽ സ്വീകരിക്കുന്ന ഒരു പൊരുത്തപ്പെടുത്തലാണ് കണ്ണുകളുടെ സപ്രഷൻ. കണ്ണിൽ നിന്നും തലച്ചോറിലേക്ക് എത്തുന്ന കാഴ്ചയുടെ മുഴുവൻ അല്ലെങ്കിൽ ഭാഗികമായ ഭാഗം അവഗണിച്ചുകൊണ്ട് മസ്തിഷ്കത്തിന് ഇരട്ടദർശനം ഇല്ലാതാക്കാൻ കഴിയും. ഒരു വ്യക്തിയുടെ വിഷ്വൽ ഫീൽഡിൽ നിന്നും മസ്തിഷ്കം ഒഴിവാക്കിയ ഭാഗത്തെ സപ്രഷൻ സ്കോട്ടോമ എന്ന് വിളിക്കുന്നു. ഒരു കണ്ണിലെ മാത്രമായ പൂർണ്ണമായ സപ്രഷൻ ആംബ്ലിയോപിയയിലേക്ക് നയിച്ചേക്കാം.

പ്രഭാവം

തിരുത്തുക

നോബൽ സമ്മാന ജേതാവായ ഡേവിഡ് എച്ച്. ഹുബെൽ "സപ്രഷൻ" ലളിതമായ പദങ്ങളിൽ വിവരിച്ചത് ഇപ്രകാരമാണ്:

"മോണോക്യുലർ മൈക്രോസ്കോപിലൂടെ നോക്കുക തോക്ക് ഉപയോഗിക്കുമ്പോൾ ഉന്നം പിടിക്കുക അല്ലെങ്കിൽ ഇതുപോലെ ഒരു കണ്ണ് മാത്രം ഉപയോഗിച്ച് നോക്കുന്ന ജോലികൾ മറ്റെ കണ്ണ് തുറന്നു പിടിച്ചു തന്നെ ചെയ്യാൻ പരിശീലനം നേടിയ ഏതൊരാൾക്കും സപ്രഷൻ പരിചിതമാണ്. ഇത്തരം സാഹചര്യത്തിൽ മറ്റേ കണ്ണ് തുറന്നിരിക്കുന്നുവെങ്കിലും സപ്രഷൻ മൂലം ആ കണ്ണിലെ കാഴ്ച അപ്രത്യക്ഷമാകുന്നു.

അനിസൊമെട്രോപിയ അല്ലെങ്കിൽ സ്ട്രാബിസ്മസ് അല്ലെങ്കിൽ രണ്ടും ഉള്ള കുട്ടികളിൽ കണ്ണുകളുടെ സപ്രഷൻ പതിവായി സംഭവിക്കുന്നു. ഉദാഹരണത്തിന്, ശിശുക്കളെ ബാധിക്കുന്ന ഈസോട്രോപിയ എന്ന തരം കോങ്കണ്ണ് ഉള്ള കുട്ടികൾ ഒരു കണ്ണ് ഉപയോഗിക്കുമ്പോൾ മറ്റേ കണ്ണിലെ കാഴ്ച അവഗണിക്കുന്നു. എന്നിരുന്നാലും ഉപയോഗിക്കുന്ന കണ്ണ് മാറിമാറി വരാം.

ഒരു നേത്രപരിശോധനയിൽ, സപ്രഷൻ സാന്നിധ്യവും സപ്രഷൻ സ്കോട്ടോമയുടെ വലുപ്പവും സ്ഥാനവും വർത്ത് 4 ഡോട്ട് ടെസ്റ്റ്, ബാഗോലിനി സ്ട്രൈയെറ്റഡ് ലെൻസ് ടെസ്റ്റ്, 4 പ്രിസം ബേസ് ഔട്ട് ടെസ്റ്റ് പോലുള്ള പരിശോധനകൾ ഉപയോഗിച്ച് പരിശോധിക്കാം.[1][2]

ആന്റി സപ്രഷൻ തെറാപ്പി

തിരുത്തുക

നേത്ര സംരക്ഷണ പ്രൊഫഷണലുകൾക്കിടയിൽ ദീർഘകാല ഫലപ്രാപ്തിയെക്കുറിച്ച് വിശാലമായ അഭിപ്രായങ്ങളുണ്ടെങ്കിലും, സപ്രഷൻ, വിഷൻ തെറാപ്പി ഉപയോഗിച്ച് ചികിത്സിക്കാം.

പ്രായ ഘടകങ്ങൾ

തിരുത്തുക

സപ്രഷൻ സംഭവിക്കുന്നതിൽ പ്രായം ഒരു വലിയ ഘടകമാണ്. ശിശുക്കളിൽ കോങ്കണ്ണ് ഉണ്ടായാൽ സാധാരണയായി ഒരു കണ്ണിന്റെ (പൊതുവേ സ്ഥാനം മാറിയ കണ്ണിന്റെ) വിഷ്വൽ ഫീൽഡിൽ (അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം) സപ്രഷൻ സംഭവിക്കുന്നു, അതേസമയം മുതിർന്നവർക്കു വരുന്ന കൊങ്കണ്ണിൽ സാധാരണയായി സപ്രഷൻ സംഭവിക്കുന്നില്ല, അതിനാൽ ഇരട്ട കാഴ്ച (ഡിപ്ലോപിയ) അനുഭവിക്കുന്നു. ഇതിനർത്ഥം മുതിർന്നവവർക്ക് (മുതിർന്ന കുട്ടികൾക്കും) ചെറിയ കുട്ടികളെ അപേക്ഷിച്ച് സ്ട്രാബിസ്മസ് ശസ്ത്രക്രിയ ശേഷം ഡിപ്ലോപിയയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ്. ചെറുപ്പത്തിൽ തന്നെ കൊങ്കണ്ണിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് പലപ്പോഴും മോണോഫിക്സേഷൻ സിൻഡ്രോം (പെരിഫറൽ ബൈനോക്കുലർ ഫ്യൂഷനും സെൻട്രൽ സപ്രഷൻ സ്കോട്ടോമയും) ഉണ്ടാകാം.

ഇതും കാണുക

തിരുത്തുക
  1. Mitchell Scheiman; Bruce Wick (2008). Clinical Management of Binocular Vision: Heterophoric, Accommodative, and Eye Movement Disorders. Lippincott Williams & Wilkins. p. 16. ISBN 978-0-7817-7784-1.
  2. Namrata Sharma; Rasik B. Vajpayee; Laurence Sullivan (12 August 2005). "Refractive surgery and strabismus". Step by Step LASIK Surgery. CRC Press. pp. 100–107. ISBN 978-1-84184-469-5.
  • കാൾസൺ, എൻ. ബി., തുടങ്ങിയവർ. ക്ലിനിക്കൽ പ്രൊസീജുവേഴ്സ് ഫോർ ഒക്കുലാർ എക്സാമിനേഷൻ. രണ്ടാം എഡി. മക്ഗ്രോ-ഹിൽ. 1996 ന്യൂയോർക്ക്.
"https://ml.wikipedia.org/w/index.php?title=സപ്രഷൻ_(കണ്ണ്)&oldid=4122329" എന്ന താളിൽനിന്ന് ശേഖരിച്ചത്