പരമ്പരാഗത സിംഹളന്മാരുടെ ഒരു ഭൂതോച്ചാടന ചടങ്ങാണ് സന്നി യാകുമ. ദഹ അതാ സന്നിയാസ് എന്നും ഇത് അറിയപ്പെടുന്നു. ഈ ആചാരത്തിൽ 18 മുഖംമൂടി അണിഞ്ഞ നൃത്തങ്ങൾ ഉൾക്കൊള്ളുന്നു. ഓരോ നൃത്തവും മനുഷ്യരെ ബാധിക്കുന്ന ഒരു പ്രത്യേക രോഗത്തെയോ അസുഖത്തെയോ ചിത്രീകരിക്കുന്നു. പഹാതാരത ശ്രീലങ്കയിലെ മൂന്ന് പ്രധാന നൃത്തരൂപങ്ങളിൽ ഒന്നാണ്.[1][2]ഈ 18 നൃത്തങ്ങളാണ് പഹാതരത നൃത്തരൂപത്തിലെ പ്രധാന നൃത്തങ്ങൾ. രോഗിയെ ബാധിക്കുമെന്ന് കരുതുന്ന പിശാചുക്കളെ ഈ ആചാരത്തിലൂടെ വിളിച്ചുവരുത്തി മനുഷ്യരെ ബുദ്ധിമുട്ടിക്കരുതെന്ന് പറയുകയും നാടുകടത്തുകയും ചെയ്യുന്നു.[3]ഭൂതോച്ചാടനം (ഗ്രീക്കിൽ നിന്ന് εξορκισμός, exorkismós "ശപഥത്താൽ ബന്ധിക്കുക") എന്നത് ഒരു മനുഷ്യനെയോ സ്ഥലത്തെയോ ബാധിച്ചിരിക്കുന്ന പിശാചുക്കളെയോ, ഭൂതങ്ങളെയോ അല്ലെങ്കിൽ ദുരാത്മാക്കളെയോ പുറത്താക്കുന്ന മതാചാരക്രിയയാണ്. ഭൂതോച്ചാടകന്റെ വിശ്വാസമനുസരിച്ച്, ആവസിച്ചിരിക്കുന്ന ആത്മാവിനെക്കൊണ്ട് ശപഥം ചെയ്യിച്ചോ, വിപുലമായ ആചാരക്രിയകൾ ചെയ്‌തുകൊണ്ടോ അല്ലെങ്കിൽ ഉന്നതശക്തിയുടെ നാമത്തിൽ പുറത്തുപോകാൻ ആജ്ഞാപിച്ചുകൊണ്ടോ ആണ് ഇത് ചെയ്യുന്നത്. പ്രാചീനമായ ഈ ആചാരം പല സംസ്കാരങ്ങളുടെയും മതങ്ങളുടെയും വിശ്വാസത്തിന്റെ ഭാഗമാണ്.

മഹാ കോല മാസ്ക്

പിശാചുക്കളാണ് മനുഷ്യരിൽ രോഗങ്ങൾ കൊണ്ടുവന്നതെന്നും ഈ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ചരിത്രാതീത വേരുകളുണ്ടാകാമെന്നും വിശ്വസിക്കപ്പെട്ടു.[4][5]നാടോടിക്കഥകൾ അനുസരിച്ച്, സന്നി യാകുമയിൽ ചിത്രീകരിച്ചിരിക്കുന്ന 18 അസുരന്മാർ ബുദ്ധൻ്റെ കാലത്ത് ഉത്ഭവിച്ചതാണ്.[N 1] ഭൂതോച്ചാടനദിനത്തിലെ ആചാരം ടിബറ്റൻ പാരമ്പര്യത്തിന്റെ ഭാഗമാണ്. വൈശാലിയിലെ ലിച്ചാവിസ് രാജാവ് തൻ്റെ രാജ്ഞി വ്യഭിചാരം ചെയ്തതായി സംശയിക്കുകയും അവളെ കൊല്ലുകയും ചെയ്തു എന്നാണ് കഥ. എന്നിരുന്നാലും, വധിക്കപ്പെട്ടപ്പോൾ അവൾ പ്രസവിച്ചു, അവളുടെ കുട്ടി "അമ്മയുടെ മൃതദേഹം ഭക്ഷിച്ചു" വളർന്ന കോല സന്നിയയായി. കോല സന്നി അസുരൻ തൻ്റെ പിതാവായ രാജാവിനോട് പ്രതികാരം ചെയ്യുന്നതിനായി നഗരം നശിപ്പിച്ചു.[6] He created eighteen lumps of poison and charmed them, thereby turning them into demons who assisted him in his destruction of the city.[7]രാജാവ് വിഷത്തിൻ്റെ പതിനെട്ട് പിണ്ഡങ്ങൾ സൃഷ്ടിച്ച് അവനെ വശീകരിച്ചു. അതുവഴി അവനെ നഗരത്തിൻ്റെ നാശത്തിൽ സഹായിച്ച പിശാചുക്കളിലൊരാളാക്കി.<[8] അവർ രാജാവിനെ കൊല്ലുകയും നഗരത്തിൽ നാശം വിതയ്ക്കുകയും ചെയ്തു. അവസാനം ബുദ്ധനാൽ മെരുക്കപ്പെടുകയും മനുഷ്യരെ ഉപദ്രവിക്കുന്നത് നിർത്താൻ സമ്മതിക്കുകയും ചെയ്യുന്നത് വരെ ദിവസേന "ആയിരക്കണക്കിന് ആളുകളെ പിശാചുക്കൾ കൊന്ന് തിന്നു",[9]


ഈ ഭൂതങ്ങളിൽ ഓരോന്നും ഓരോ രോഗത്തിൻ്റെ രൂപത്തിൽ മനുഷ്യരെ ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു[10] സന്നി യാകുമ ആചാരം ഈ ഭൂതങ്ങളെ വിളിച്ചുവരുത്തി അവരെ നിയന്ത്രണത്തിലാക്കിയ ശേഷം ഭൂതങ്ങളുടെ ലോകത്തേക്ക് തിരികെ അയയ്ക്കുന്നു.[9]ഈ ആചാരം എപ്പോഴാണ് ആരംഭിച്ചതെന്ന് വ്യക്തമല്ലെങ്കിലും, പുരാതന കാലം മുതൽ രാജ്യത്തിൻ്റെ തെക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇത് അരങ്ങേറുന്നു.[11]

സിംഹള പദമായ സന്നിയയിൽ നിന്നാണ് ഈ ആചാരത്തിൻ്റെ പേര് വന്നത്. രോഗം അല്ലെങ്കിൽ അസുഖം എന്നാണ് അർത്ഥമാക്കുന്നത്. യാകുമ എന്നാലർത്ഥം രാക്ഷസ ആചാരം എന്നാണ്.[10] ശ്രീലങ്കൻ സംസ്കാരത്തിൽ ഭൂതോച്ചാടന ചടങ്ങുകൾ തോവിൽ എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന ഭൂതോച്ചാടന ചടങ്ങാണ് സന്നി യാകുമ.[12]ബുദ്ധമതവുമായി ആത്മാക്കളെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളുടെ ഒരു മിശ്രിതമാണിത്.[13][14] രോഗശാന്തി ചടങ്ങ് നടത്തുന്നതിന് മുമ്പ്, യകാദുര എന്നറിയപ്പെടുന്ന പ്രധാന അവതാരകൻ, രോഗിക്ക് പിശാചുബാധയുണ്ടോ എന്ന് നിർണ്ണയിക്കുകയും, സാധാരണയായി സന്ധ്യ മുതൽ പ്രഭാതം വരെ ശുഭകരമായ ഒരു ദിവസത്തിനും സമയത്തിനും വേണ്ടി ചടങ്ങുകൾ ക്രമീകരിക്കുകയും ചെയ്യുന്നു.[15]എഡ്യൂറ അല്ലെങ്കിൽ യകാദുര ഷാമൻ രോഗശാന്തിക്കാരനാണ്. സാധാരണയായി ഒരു മത്സ്യത്തൊഴിലാളിയോ ഡ്രമ്മറോ കർഷകനോ ആണ്.[5][16] ഇതിന് അട പാലിയ, ദഹ അത് സന്നിയ്യ എന്നീ രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്.[17] നർത്തകർ വർണ്ണാഭമായ വസ്ത്രങ്ങളും മുഖംമൂടികളും ധരിക്കുന്നു. ഒപ്പം വേഗമേറിയതും സങ്കീർണ്ണവുമായ നൃത്തച്ചുവടുകളും താളാത്മകമായ ഡ്രം ബീറ്റുകളുടെ അകമ്പടിയോടെ കറങ്ങുകയും ചെയ്യുന്നു.[18] പകരം ഹാസ്യവും കുറച്ച് അശ്ലീലവുമായ സംഭാഷണങ്ങൾ ഡ്രമ്മറും വേദിയിൽ ഭൂതവും തമ്മിൽ നടക്കുന്നതിലൂടെ ഭൂതം അപമാനിക്കപ്പെടുന്നു.[17][19] ഉദാഹരണത്തിന്, മൂറും മൈർഹോഫും (1977) സിംഹളയിൽ നിന്ന് വിവർത്തനം ചെയ്ത ഒരു സംഭാഷണം ചുവടെ വിവരിക്കുന്നു:

ഡ്രമ്മർ: നിങ്ങൾ എവിടേക്കാണ് പോകുന്നത്?

ഭൂതം: ഞാൻ ഒരു ഫസ്റ്റ് ക്ലാസ് എക്സ്പ്രസ് ബസിൽ മരദാനയിലേക്ക് പോവുകയാണ്. ഡ്രമ്മർ: ... ഞാൻ കണ്ടത് നിങ്ങൾ ഇന്നലെ മാത്രം എന്താണ് ചെയ്തത്? നിങ്ങൾ പവിത്രമായ ബോധിവൃക്ഷത്തിന് സമീപം മൂത്രമൊഴിച്ചു, തുടർന്ന് ക്ഷേത്രവളപ്പിൽ വെച്ച് നിങ്ങൾ ഒരു സന്യാസിയുടെ വസ്ത്രങ്ങൾ മോഷ്ടിച്ചു. നിങ്ങൾ വേറെ എന്തൊക്കെ ചെയ്തു? ...

ഭൂതം: നീ വിരട്ടുകയാ![N 2]

ഡ്രമ്മർ: ആഹ് - നിങ്ങൾ ഒരു ഭ്രാന്തൻ ഭൂതം മാത്രമാണ് .

അട പാലിയ

തിരുത്തുക

ആചാരത്തിൻ്റെ ആദ്യഘട്ടത്തിലെ എട്ട് നൃത്തങ്ങൾക്ക് ആട പാലിയ എന്നാണ് പേര്. നൃത്തങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, യകദുര ഭൂതങ്ങൾക്കായി ചില വഴിപാടുകൾ തയ്യാറാക്കുന്നു. രോഗി അത് ഭൂതങ്ങൾക്ക് നൽകും. രോഗിയെ അനുഗ്രഹിക്കുന്ന എട്ട് പാലിമാരെയാണ് അട പാലിയയിൽ ചിത്രീകരിച്ചിരിക്കുന്നത്. സുന്ദരിയായ ഒരു പെൺകുട്ടി, ഗർഭിണിയായ സ്ത്രീ, ഒരു കുഞ്ഞിനെ വഹിക്കുന്ന സ്ത്രീ എന്നിങ്ങനെ മൂന്ന് തവണ പ്രത്യക്ഷപ്പെടുന്ന സുനിയൻ യക്ഷനിയയും ഇതിൽ ഉൾപ്പെടുന്നു. ഇതിനെ തുടർന്ന് മറുവയും (മരണം) കാലു യക, വാത കുമാര, കാലു കുമാര എന്നീ അസുരന്മാരും വരുന്നു. അംഗുരു ദുമ്മല പാലിയ, കലസ്പാലിയ, സലുപാലിയ എന്നിങ്ങനെയാണ് മറ്റ് പാലികൾ അറിയപ്പെടുന്നത്.[20]

ദഹ അത സന്നിയാ

തിരുത്തുക

ദഹ അതാ സന്നിയ്യ സന്നി യാകുമത്തിൻ്റെ ഭാഗമാണെങ്കിലും, ഈ പേര് ആചാരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. സന്നി ഭൂതങ്ങൾ ഒന്നിനുപുറകെ ഒന്നായി പ്രത്യക്ഷപ്പെടുന്ന ഘട്ടമാണിത്. ഉന്മാദ നൃത്തങ്ങളുമായി സ്റ്റേജിൽ പ്രവേശിക്കുമ്പോൾ ആദ്യം ഭയപ്പെടുത്തുന്ന ഭൂതങ്ങളെ പിന്നീട് നാടകങ്ങളിലൂടെ ഹാസ്യ രൂപങ്ങളായി കാണിക്കുന്നു, അവരെ അപമാനിക്കുകയും വിവിധ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു. കോല സന്നി ഭൂതം അവസാനമായി പ്രവേശിക്കുന്നു, അവനെ ബുദ്ധേതര രാക്ഷസനായി ചിത്രീകരിക്കുന്നു. അവസാനം, അവൻ ബുദ്ധൻ്റെ അനുവാദം വാങ്ങുകയും മനുഷ്യരിൽ നിന്ന് വഴിപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. അവസാനം അവരെ ശല്യപ്പെടുത്തുന്നത് നിർത്താൻ സമ്മതിക്കുന്നതിലൂടെ [21], മുഖംമൂടി നീക്കം ചെയ്ത ശേഷം നർത്തകി രോഗിയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.[22]

നിലവിലെ സ്ഥിതി

തിരുത്തുക

സന്നി യാകുമ ഇന്നും, പ്രത്യേകിച്ച് തെക്കൻ തീരപ്രദേശങ്ങളും, ഭൂതോച്ചാടന ചടങ്ങുകളേക്കാളുപരി ഒരു സാംസ്കാരിക പ്രകടമായിട്ടെങ്കിലും കാണപ്പെടുന്നു. എന്നിരുന്നാലും, ഉയർന്ന ചിലവുകളും അതിൻ്റെ ദൈർഘ്യതയും കാരണം ഇത് വ്യാപകമായി നടപ്പിലാക്കപ്പെടുന്നില്ല.[11][20][23] 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂകമ്പവും തുടർന്നുള്ള സുനാമിയും അതിൻ്റെ നിലനിൽപ്പിനെ പ്രത്യക്ഷമായി ബാധിച്ചു.[24][25] തീരപ്രദേശങ്ങൾ കൊളോണിയൽ സ്വാധീനത്തിനും മുൻ വിദേശ സ്വാധീനത്തിനും കീഴിലായിരുന്നുവെങ്കിലും, കല ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടത് തെക്ക്-പടിഞ്ഞാറൻ തീരത്താണ്.[5][16]

കുറിപ്പുകൾ

തിരുത്തുക
  1. However, this story is given differently in Buddhist sources, and describes the Buddha saving the city from a plague through the chanting of the Ratana Sutta. See Vaishali_(ancient_city)#Visits_of_the_Buddha_to_Vaishali.
  2. Peretaya refers to preta, and is used here as an abusive term.

sinhala

  1. "Traditional Dances of Sri Lanka". Info.lk. Archived from the original on 2010-01-11. Retrieved 2009-09-21.
  2. The Last of the Devil Dancers
  3. "18 Sanniya Traditional Masked Dance". YouTube. 10 September 2010.
  4. Hussein, Asiff. "Pallemalala discovery throws new light on Lanka's pre-historic culture". The Sunday Observer. Retrieved 2015-12-05.
  5. 5.0 5.1 5.2 Pate, Alan. "The yakun natima - devil dance ritual of Sri Lanka". lankalibrary. Retrieved 2015-12-05.[പ്രവർത്തിക്കാത്ത കണ്ണി]
  6. Schechner and Appel (1990), p. 126
  7. Obeyesekere (1990), p. 191
  8. Obeyesekere (1990), p. 191
  9. 9.0 9.1 Obeyesekere (1990), p. 192
  10. 10.0 10.1 Claus, Diamond and Mills (2003), p. 133
  11. 11.0 11.1 Seneviratne, Vidushi (2003-02-16). "A burst of Daha Ata Sanniya". The Sunday Times. Retrieved 2009-09-21.
  12. Bailey, Mark S; de Silva; H Janaka (2006-12-23). "Sri Lankan sanni masks: an ancient classification of disease". BMJ. 333 (7582): 1327–1328. doi:10.1136/bmj.39055.445417.BE. PMC 1761180. PMID 17185730. Retrieved 2009-09-21.
  13. Schechner and Appel (1990), p. 124
  14. Macdonald and Fyfe (1996), p. 38
  15. Gunasekara, Naomi (2002-09-22). "Unmasking a craft". The Sunday Times. Retrieved 2009-09-21.
  16. 16.0 16.1 "18 masks, 18 illnesses – and the master of them all". kulturhistorisk museum. Retrieved 2015-12-05.
  17. 17.0 17.1 Moore and Myerhoff (1977), p. 108
  18. Moore and Myerhoff (1977), p. 102
  19. Moore and Myerhoff (1977), p. 109
  20. 20.0 20.1 Amarasekara, Janani (2007-02-04). "Daha Ata Sanniya: How it's performed". The Sunday Observer.
  21. Schechner and Appel (1990), p. 125
  22. Claus, Diamond and Mills (2003), p. 134
  23. Macdonald and Fyfe (1996), p. 37
  24. Schoonover, Jason. "In Search of the Vanishing Sri Lankan Devil Dance II" (PDF). explorers.org. Archived from the original (PDF) on 2015-12-20. Retrieved 2015-12-04.
  25. Stroud, Les. "THE DEVIL DANCERS OF SRI LANKA". beyondsurvival. Archived from the original on 2010-08-25. Retrieved 2015-12-04.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സന്നി_യാകുമ&oldid=4144900" എന്ന താളിൽനിന്ന് ശേഖരിച്ചത്