സന്നക്ജി
ഒരു കൊറിയൻ വിഭവമാണ് സന്നക്ജി. നീരാളി കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. ജീവനുള്ള ഭക്ഷണം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇത് തിന്നണമെങ്കിൽ സ്വൽപം ധൈര്യം കൂടി വേണം. നീരാളിയെ ചെറുകഷണങ്ങളാക്കി മുറിച്ച് കടുകെണ്ണയും മസാലയും തൂവി ഒരു പ്ലേറ്റിൽ നിരത്തിവെയ്ക്കും.[1] നീരാളി കൈകൾ അപ്പോഴും ചലിച്ചുകോണ്ടിരിക്കും. ഇതാണ് തിന്നേണ്ടത്. ശ്രദ്ധിച്ചില്ലെങ്കിൽ തൊണ്ടയിലും നാക്കിലും ഒക്കെ കുടുങ്ങും.[2] വിളമ്പുന്നതിന് മുമ്പാണ് നീരാളികളെ ചെറിയ കഷണങ്ങളായി മുറിച്ച് സാധാരണയായി കൊല്ലുന്നത്.
സന്നക്ജി | |
Korean name | |
---|---|
Hangul | 산낙지 |
Revised Romanization | sannakji |
McCune–Reischauer | sannakchi |
അവലംബം
തിരുത്തുക- ↑ Warwick, Joe (30 January 2015). "The truth about Noma's live prawn dish". The Guardian. Retrieved 3 June 2017.
- ↑ "Eight controversial foods from around the world". The Times of India.