ശ്രീലങ്കയിലെ ഒരു മനുഷ്യാവകാശപ്രവർത്തകയാണ് സന്ധ്യ എക്നേലിഗോഡ (Sandya Eknelygoda). കാണാതായ പത്രപ്രവർത്തകൻ പ്രഗീത് എക്നേലിഗോഡയുടെ ഭാര്യയാണ് ഇവർ. 2017 -ലെ അന്താരാഷ്ട്ര സുധീരവനിതാപുരസ്കാരം ഇവർക്ക് ലഭിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ആയിരക്കണക്കിനു കാണാതായവർക്കുവേണ്ടിയുള്ളവർക്കായി ഇവർ കാമ്പൈൻ നടത്തുന്നു.[1]

സന്ധ്യ എക്നേലിഗോഡ
മെലാന്യ ട്രമ്പിനൊപ്പം 2017 -ലെ സുധീരവനിതാപുരസ്കാരവേദിയിൽ
ദേശീയതശ്രീലങ്ക
അറിയപ്പെടുന്നത്മനുഷ്യാവകാശപ്രവർത്തക
കുട്ടികൾരണ്ട്

എഴുത്തുനിർത്തിയില്ലെങ്കിൽ തന്റെ ജീവൻ അപകടത്തിലാവുമെന്ന് ഭീഷണി തനിക്കുള്ളതായി ഭർത്താവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സന്ധ്യ പറയുകയുണ്ടായി. അഴിമതിയെപ്പറ്റി അന്വേഷിക്കുന്ന കാലത്ത് 2009 -ൽ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയുണ്ടായി.[2] 2010 -ൽ അദ്ദേഹം അപ്രത്യക്ഷമായതിനുശേഷം അത്തരം കാര്യങ്ങൾക്കെതിരെ സന്ധ്യ വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തമിഴ് വിമതർക്കെതിരെ ശ്രീലങ്കൻ സേന രാസായുധം പ്രയോഗിക്കുന്നുണ്ടെന്ന വിഷയത്തിൽ ആയിരുന്നു അപ്രത്യക്ഷനാവുമ്പോൾ പ്രഗീത് അന്വേഷണം നടത്തിക്കൊണ്ടിരുന്നത്.[3][4][5][6][7]

  1. "Sandhya Eknelygoda speaks for Sri Lanka's disappeared". Bob Dietz. Committee to Protect Journalists. 4 September 2012. Retrieved 26 August 2017.
  2. Committee to Protect Journalists (CPJ) (4 February 2013). Attacks on the Press: Journalism on the World's Front Lines. John Wiley & Sons. pp. 31–. ISBN 978-1-118-61129-6.
  3. "Biographies of the Finalists for the 2017 International Women of Courage Awards". US Department of State. Retrieved 26 August 2017.
  4. "Sandya Eknelygoda: 'International Woman of Courage'". Daily Mirror. 30 March 2017. Retrieved 26 August 2017.
  5. "Voices in Danger: 'Prageeth is my courage. He always worked for peace and unity'". Evgeny Lebedev. The Independent. 28 April 2013. Retrieved 26 August 2017.
  6. "Prageeth missing due to 'chemical weapon probe'". BBC Sinhala. 28 January 2011. Retrieved 16 November 2017.
  7. "Sri Lanka's missing thousands: one woman's six-year fight to find her husband". Amantha Perera. The Guardian. 29 January 2016. Retrieved 16 November 2017.
"https://ml.wikipedia.org/w/index.php?title=സന്ധ്യ_എക്നേലിഗോഡ&oldid=4101400" എന്ന താളിൽനിന്ന് ശേഖരിച്ചത്