സന്ധ്യ അഗർവാൾ
ഇന്ത്യയിൽ നിന്നുള്ള ഒരു മുൻ ക്രിക്കറ്റ് താരമാണ് സന്ധ്യ അഗർവാൾ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1986ൽ അർജുന അവാർഡ് ലഭിച്ചു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | സന്ധ്യ അഗർവാൾ | |||||||||||||||||||||||||||||||||||||||
ജനനം | ഇൻഡോർ, മധ്യ പ്രദേശ്, ഇന്ത്യ | 9 മേയ് 1963|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ഓഫ് ബ്രേക്ക് | |||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 3 ഫെബ്രുവരി 1984 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 17 നവംബർ 1995 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 23 ഫെബ്രുവരി 1984 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 14 നവംബർ 1995 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
റെയിൽവേസ് ക്രിക്കറ്റ് ടീം | ||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 11 January 2013 |
ജീവിതരേഖ
തിരുത്തുക1963 മേയ് 9ന് മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ചു. 1984ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. 1984 മുതൽ 1995 വരെ ഇന്ത്യയ്ക്കായി 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 50.45 റൺ ശരാശരിയിൽ 1110 റൺ നേടി. 1986ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 190 റൺസ് നേടിയതാണ് ഉയർന്ന സ്കോർ. 1993ലെ വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കുവേണ്ടി കളിച്ചു. 21 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- അർജുന അവാർഡ് (1986)