സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവൻ എന്നയാളാണ്‌ സ്വാമി ചൈതന്യ. സെറാഫിൻ എഡ്വിൻ[1] എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരിൽ ഇന്റർപോൾ ജാഗ്രത നിർദ്ദേശിക്കുകയും ദുബായ് പോലീസ് കേസ് രേഖപ്പെടുത്തുകയും .[2] ചെയ്തു.

40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മേയ്‌ 11, കേരള പോലീസിന്‌ പരാതി നൽകി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നാലെയാണ്‌ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരിൽ കേസുണ്ട്. സ്വാമിയൂടെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ കടുവത്തോൽ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വനസം‌രക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.[3]

ജീവിതരേഖ

തിരുത്തുക

കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ്‌ കട്ടപ്പന ഗവൺമെന്റ്‌ ഹൈസ്‌ക്കൂളിൽ നിന്നും പത്താം ക്ലാസ്‌ പാസ്സായ വീട്ടിൽ നിന്നു ഇറങ്ങിപ്പുറപ്പെട്ടു. എറണാകുളത്തെ മരട്‌ തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. ഇത് ജീവിതത്തിൽ വഴിത്തിരിവായി. 2024 മാർച്ച്‌ 6നു അദ്ദേഹം മരണപ്പെട്ടു

അറസ്റ്റ്

തിരുത്തുക

2009 മേയ് 20-ന്‌ എറണാകുളം അഡീഷണൽ സെഷൻസ്‌ കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വർഷം വീതം തടവും 2,10,000 രൂപ പിഴയും ആണ്‌ കോടതി വിധിച്ചത്. [4] സ്വാമി അമൃതചൈതന്യ എന്ന പേരിൽ ആത്മീയ ജീവിതം നയിച്ച്‌ വന്നിരുന്ന ഇദ്ദേഹം, സെറാഫിൻ എഡ്വിൻ എന്ന മറുനാടൻ മലയാളി വനിത നൽകിയ പണാപഹരണ കേസുമായി ബന്ധപ്പെട്ട് കേരളാ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

  1. http://www.mathrubhumi.com/php/newsFrm.php?news_id=1224386&n_type=HO&Farc=T[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.dailynews365.com/national-news/santosh-madhavan-arrested-in-kochi/
  3. http://www.dailynews365.com/national-news/godman-santosh-madhavan-exposed-in-kerala/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-23. Retrieved 2009-05-20.
"https://ml.wikipedia.org/w/index.php?title=സന്തോഷ്_മാധവൻ&oldid=4111181" എന്ന താളിൽനിന്ന് ശേഖരിച്ചത്