സനീഷ് കുമാർ ജോസഫ്

ചാലക്കുടി എംഎൽഎ

രണ്ടര പതിറ്റാണ്ടായി പൊതുരംഗത്ത് സജീവമാണ് സനീഷ്‌കുമാർ ജോസഫ് എന്ന സഹപ്രവർത്തകരുടെ ടി.ജെ. മലയോരഗ്രാമമായ വെള്ളാനിക്കോട് കുടിയേറ്റ കർഷക കുടുംബത്തിൽ 1978ൽ ജനനം. തുറുവേലിൽ പരേതനായ ജോസഫിന്റേയും മേരിയുടേയും മൂന്ന് ആൺമക്കളിൽ മൂന്നാമൻ. സെന്റ് തോമസ് കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കെ കേരള വിദ്യാർത്ഥി യൂണിയനിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു.

Saneesh Kumar Joseph
Member of Kerala Legislative Assembly
പദവിയിൽ
ഓഫീസിൽ
2021
മണ്ഡലംChalakudy
വ്യക്തിഗത വിവരങ്ങൾ
ജനനം1978
India
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിജിൻസി തോമസ്
കുട്ടികൾസെറ മേരി, നോറ
വെബ്‌വിലാസംhttps://chalakudy.in/

1990 കളിൽ ജില്ലയിലെ കെ.എസ്.യു പ്രവർത്തനത്തിന് നേതൃത്വം നൽകി. സെന്റ് തോമസ് കോളേജിൽ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യുവിനെ പ്രതിനിധീകരിച്ച് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി. അവിഭക്ത കാലിക്കറ്റ് സർവ്വകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർത്ഥിയായും സെനറ്റ് തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥി പ്രതിനിധിയായി മത്സരിക്കാനും പാർട്ടി അവസരം നൽകി. പി.സി വിഷ്ണുനാഥ് പ്രസിഡന്റായ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിൽ  ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസിന്റെ തൃശൂർ പാർലമെന്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

2010ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുത്തൂർ ഡിവിഷനെ പ്രതിനിധീകരിച്ച് 11000 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ  ഡി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരവെയാണ്‌കെ.പി.സി.സി സെക്രട്ടറിയായി പാർട്ടി നിയോഗിക്കുന്നത്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ ചെയർമാനായ ഐക്യജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ കോൺഗ്രസ്സ് പ്രതിനിധി, 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ ചെയർമാനായ കെ.പി.സി.സി  കാമ്പയിൻ കമ്മിറ്റിയിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒട്ടേറെ വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് പോലീസ് മർദ്ധനം ഏറ്റുവാങ്ങി.

ജയിൽ വാസം അനുഷ്ഠിച്ചു. സാമൂഹ്യ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവം.

2021 ൽ നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ  ചാലക്കുടി നിയോജകമണ്ഡലത്തിൻ്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി

യൂത്ത് കോണ്ഗ്രസ് തൃശ്ശൂർ ജില്ല പ്രസിഡന്റ്

ഡി സി സി ജനറൽ സെക്രട്ടറി

കെ പി സി സി സെക്രട്ടറി

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സനീഷ്_കുമാർ_ജോസഫ്&oldid=4093648" എന്ന താളിൽനിന്ന് ശേഖരിച്ചത്