സനിൻ കൈഗാൻ ദേശീയോദ്യാനം
ജപ്പാനിലെ തൊത്തൊരി, ഹ്യോഗൊ, ക്യോട്ടൊ എന്നീ പ്രവിശ്യകളിലായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സനിൻ കൈഗാൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Sanin Kaigan National Park; ജാപ്പനീസ്: 山陰海岸国立公園 San'in Kaigan Kokuritsu Kōen ).[1] 1963 ലാണ് ഈ ഉദ്യാനം സ്ഥാപിതമായത്. ജപ്പാൻ കടലിന്റെ തീരത്ത് തൊത്തൊരി മുതൽ ക്യോത്താങ്കോ വരെയുള്ള പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.[2][3][1] 87.83 km² ആണ് ഇതിന്റെ വിസ്തൃതി. കടൽത്തീരങ്ങൾ, പാറകൾ, ദ്വീപുകൾ, ഗുഹകൾ എന്നിവയ്ക്കെല്ലാം പ്രശസ്തമാണ് സനിൻ കൈഗാൻ ദേശീയോദ്യാനം.[1]
സനിൻ കൈഗാൻ ദേശീയോദ്യാനം | |
---|---|
山陰海岸国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | San'in, Japan |
Coordinates | 36°33′45″N 136°21′44″E / 36.5626°N 136.3623°E |
Area | 87.83 km² |
Established | 15 July 1963 |
ചിത്രശാല
തിരുത്തുക-
തൊത്തൊരി മണൽക്കുന്ന്
-
ഉറഡോം തീരത്തെ മലയിടുക്കൾ
-
തകേനൊ തീരം
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "San'in Coast National Park". Encyclopedia of Japan. Tokyo: Shogakukan. 2012. Archived from the original on 2007-08-25. Retrieved 2012-04-12.
- ↑ "San'inkaigan National Park". Natural Parks Foundation. Archived from the original on 2012-04-23. Retrieved 4 February 2012.
- ↑ Sutherland, Mary; Britton, Dorothy (1995). National Parks of Japan. Kodansha. pp. 131–3.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- (in English) Sanin Kaigan National Park Archived 2012-02-08 at the Wayback Machine.
- (in Japanese) Sanin Kaigan National Park
- Map of Sanin Kaigan National Park