സദ്‌വൃത്തമാലിക
(സദ്വൃത്തമാലികാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടത്തനാട്ട് ഉദയവർമത്തമ്പുരാൻ രചിച്ച ഒരു വൃത്തശാസ്ത്ര ഗ്രന്ഥമാണ് സദ്‌വൃത്തമാലിക. [1] ഇത്, ഛന്ദഃശാസ്ത്രമാണ് കൈകാര്യം ചെയ്യുന്നത്. സംസ്‌കൃതവൃത്തങ്ങൾ മാത്രമല്ല, ദ്രാവിഡവൃത്തങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു. ഉദാഹരണപദ്യങ്ങളെല്ലാം കുലദേവതയായ പാർവ്വതിയെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയുടെ മുന്നോടിയായി ഈ ഗ്രന്ഥം കണക്കാക്കപ്പെടുന്നു. നാല് അധ്യായങ്ങൾ അടങ്ങിയ കവിതാഭരണത്തിൽ കാവ്യസ്വരൂപം, കവിതാഭ്യാസം, കാവ്യസാമഗ്രികൾ, പൂർവ്വകവിസങ്കേതങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടുന്നു.[2]
അവലംബം
തിരുത്തുക- ↑ admin (2017-10-14). "ഉദയവർമ്മ രാജാ കടത്തനാട്ട്, കേരള ലിറ്ററേച്ചർ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-01-21.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ admin (2017-10-14). "ഉദയവർമ്മ രാജാ കടത്തനാട്ട്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-31.