മഹാകവി കെ.സി. കേശവപിള്ള രചിച്ച മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമാണ് സദാരാമ. തമിഴിലെ സംഗീതനാടകങ്ങൾ കേരളത്തിൽ വിപുലമായി പ്രചാരം നേടിയതിനെത്തുടർന്ന് ആ രൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കേശവപിള്ള സദാരാമ രചിച്ചു. ഒരു തമിഴ്‌നാടകത്തിലെ കഥയെ ഉപജീവിച്ചെഴുതിയ നാടകമാണ് ഇത് . മുഖ്യകഥാപാത്രങ്ങൾക്ക് അരങ്ങത്തുനിന്ന് ശാസ്ത്രീയ ശൈലിയിൽ ആലപിക്കാവുന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഈ കൃതി അക്കാലത്ത് കേരളീയരെ ആകർഷിച്ചു. അതിലൂടെ സംഗീതനാടകം നാട്ടിൽ പരക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=സദാരാമ&oldid=3090440" എന്ന താളിൽനിന്ന് ശേഖരിച്ചത്