ആകാശവാണി ഡൽഹി വാർത്താ വിഭാഗത്തിലെ മലയാളം വാർത്താ അവതാരകനും വിവർത്തകനുമായിരുന്നു സത്യേന്ദ്രൻ. [1] നടനും നാടക സംവിധായകനും കൂടിയായ ഇദ്ദേഹം, 1964 മുതൽ 1990 വരെ ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്തകൾ വായിച്ചു. തുടർന്ന്, 2005 വരെ കാഷ്വൽ അവതാരകനായും വാർത്തകൾ വായിച്ചു[2].

തിരുവനന്തപുരം സ്വദേശിയാണ്. അഭിനേത്രി കൂടിയായ രാധാദേവിയാണ് ഭാര്യ. ബാദൽ സർക്കാരിന്റേതടക്കമുള്ളവരുടെ നാടകങ്ങൾ വിവർത്തനം ചെയ്ത്, രംഗത്ത് അവതരിപ്പിച്ചിട്ടുണ്ടു്. ഡൽഹിയിലെ മലയാള നാടകരംഗത്തിന് നൽകിയ സംഭാവനകൾക്ക് 2016-ൽ 'ജനസംസ്കൃതി' രണ്ടുപേരെയും ആദരിച്ചു.

എൻ.ബി.റ്റി പ്രസിദ്ധീകരിച്ച വിവർത്തനങ്ങൾ : കഥാഭാരതി, മങ്ങി മറഞ്ഞ ചിത്രം, തുള്ളിയും കടലും, മിത്രമായ മിത്രം, ഗംഗാ ചിരോനിയുടെ ചിറക്, ജീവഗീതം.

  1. [https://malayalam.indianexpress.com/news/features/t-n-sushama-remembers-former-air-malayalam-news-reader-gopan-akashvani-varthakal-253644/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-12. Retrieved 2020-07-11.
"https://ml.wikipedia.org/w/index.php?title=സത്യേന്ദ്രൻ&oldid=3808944" എന്ന താളിൽനിന്ന് ശേഖരിച്ചത്