പ്രാചീന കേരളത്തിൽ കുറ്റം തെളിയിക്കുന്നതിനായി നിലനിന്നിരുന്ന മാർഗ്ഗങ്ങളിൽ ഒന്ന്.

വിവിധ സത്യപരീക്ഷകൾ

തിരുത്തുക

ഇവയുടെ തരം നിശ്ചയിച്ചിരുന്നത് കുറ്റക്കാരന്റെ ജാതി നോക്കിയായിരുന്നു.തൂക്കുപരീക്ഷ ബ്രാഹ്മണർക്കും,അഗ്നിപരീക്ഷ ക്ഷത്രിയർക്കും,ജലപരീക്ഷ വൈശ്യർക്കും, വിഷപരീക്ഷ ശൂദ്രർക്കും എന്നായിരുന്നു പ്രമാണം.

അഗ്നിപരീക്ഷ

തിരുത്തുക

കുറ്റവാളിയെ കൊണ്ടുപോയി സത്യം ചെയ്യിച്ച് തിളച്ച്കൊണ്ടിരിക്കുന്ന എണ്ണയിലോ നെയ്യിലോ കൈമുക്കിച്ചാണ അഗ്നിപരീക്ഷ നടത്തുന്നത്.കുറ്റക്കാരണാണെങ്കിൽ കൈ പൊള്ളും അല്ലെങ്കിൽ പൊള്ളില്ല എന്നയിരുന്നു വിശ്വാസം .ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റം ച്എയ്തതാണോ അല്ലയോഎന്ന് തീരുമാനിച്ചിരുന്നത്.ശുചീന്ത്രം ക്ഷേത്രത്തിലെ കൈമുക്ക് പരീക്ഷ പ്രസിദ്ധമാണു.

ജലപരീക്ഷ

തിരുത്തുക

മുതലകളും ചീങ്കണ്ണികളും നിറഞ്ഞ കീടങ്ങുകളിലും കുളത്തിലും കുട്ടവാളികളെ നീന്താൻ വിടുന്നതാണു ജലപരീക്ഷ.നീന്തി രക്ഷപ്പെയട്ടുവരികയാണെങ്കിൽ കുറ്റത്തിൽ നിന്നും നിരുപാധികം വിടുതൽ ചെയ്യുന്നു.

വിഷപരീക്ഷ

തിരുത്തുക

മൂന്നു നെല്ലിട പാഷാണം മുപ്പത്തി രണ്ടിരട്ടി നെയ്യിൽ ചേർത്ത് കഴിപ്പിക്കുക.ഉഗ്ര വിഷമുള്ള സർപ്പത്തെ അടച്ച് കെട്ടിയിരിക്കുന്ന കുടത്തിൽ കൈ ഇടീപ്പിക്കുക എന്നിവയാണു വിഷപരീക്ഷയിൽ പ്പ്രധാനം.ഈ പരീക്ഷയിൽ അപായപ്പെടാത്തവരെ കുറ്റവിമുക്തരാക്കുന്നു.

തൂക്കുപരീക്ഷ

തിരുത്തുക

മേൽപ്പറഞ്ഞ മൂന്നു വിധം പരീക്ഷകളും ബ്രാഹ്മണന്മാർക്ക് ബാധകമല്ല.അവർക്കുള്ളതാണു തൂക്കുപരീക്ഷ,.കുറ്റം ചെയ്തെന്നു വിശ്വസിക്കപ്പെടുന്ന വ്യക്തിയെ ഒരു ത്രാസിൽ ഇരുത്തി തൂക്കും തൂക്കം നോക്കി വെക്കും..അയാളുടെ ദേഹത്ത് അയാൽ ചെയ്തിരിക്കുന്ന കുറ്റത്തിന്റെ വിശദവിവരം എക്ഷഴുതിയ പനയോല കെട്ടിയതിനു ശേഷം വീണ്ടും തൂക്കും.ഇപ്പോൾ ആദ്യത്തേതിനേക്കാൾ തൂക്കം കൂടിയിരുന്നാൽ മാത്രം അയാൾ കുറ്റം ചെയ്തതായി കണക്കാക്കും.

മറ്റു പരീക്ഷകൾ

തിരുത്തുക

പഴുപ്പിച്ച ഇരുമ്പിൽ നക്കിച്ചും, കുറ്റവാളികളെ നിർണ്ണയിച്ചിരുന്നു. ക്രിസ്ത്യാനികൾ , മുസ്‌ലിംകൾ, ജൂതന്മാർ എന്നിവരായ അഹിന്ദുക്കളെയായിരുന്നു ഈ സത്യ പരീക്ഷക്ക് വിധേയമാക്കിയിരുന്നത്. 1343 ൽ കേരളത്തിലെത്തിയ ഇബ്നൂബത്തൂത്ത ഇതിനെക്കുറിച്ച് വിസ്തരിച്ചിട്ടുണ്ട്.[1]

  1. കേരളചരിത്ര പാഠങ്ങൾ, വേലായുധൻ പണിക്കശ്ശേരി, ഡി.സി.ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=സത്യപരീക്ഷ&oldid=3544825" എന്ന താളിൽനിന്ന് ശേഖരിച്ചത്