സത്തൂർ
സത്തൂർ Sattur തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ ഒരു പട്ടണമാണ്. ജില്ലയ്ക്ക് 8 താലൂക്കുകൾ ഉണ്ട്. അരുപ്പുക്കോട്ടൈ, കരിയപ്പട്ടി, രാജപാളയം, സത്തൂർ, ശിവകാശി, ശ്രീവില്ലിപുതൂർ, തിരുചുളി, വിരുദുനഗർ എന്നിവയാണ് ആ താലൂക്കുകൾ. 2011ലെ സെൻസസ് പ്രകാരം, 29,398 ആണു ജനസംഖ്യ.
Sattur | |
---|---|
Town | |
Coordinates: 9°22′N 77°56′E / 9.37°N 77.93°E | |
Country | India |
State | Tamil Nadu |
District | Virudhunagar |
• ഭരണസമിതി | Sattur Municipality |
• ആകെ | 3 ച.കി.മീ.(1 ച മൈ) |
ഉയരം | 56 മീ(184 അടി) |
(2011) | |
• ആകെ | 29,398 |
• ജനസാന്ദ്രത | 413/ച.കി.മീ.(1,070/ച മൈ) |
സമയമേഖല | UTC+5:30 (IST) |
PIN | 626 203 |
Telephone code | 91-4562 |
വാഹന റെജിസ്ട്രേഷൻ | TN 67 |
വെബ്സൈറ്റ് | www |
വൈപ്പാർ നദിയുടെ കരയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. പട്ടണത്തിനു ചുറ്റുപാടും കാണപ്പെടുന്ന കറുത്ത മണ്ണ് കൃഷിക്ക് ഉപയുക്തമാണ്. പട്ടണം ദേശീയപാത 7 (ഇന്ത്യ)ലാണു സ്ഥിതിചെയ്യുന്നത്. റോഡ്, റെയിൽവേ ബന്ധമുണ്ട്.
ഭൂമിശാസ്ത്രം
തിരുത്തുകസത്തൂർ 9°22′N 77°56′E / 9.37°N 77.93°E ൽ സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽനിന്നും ശരാശരി 56 മീറ്റർ (183 അടി)ഉയരമുണ്ട്. സത്തൂർ വൈപ്പാർ, ഉപ്പോടൈ എന്നീ നദികൾക്കിടയിൽ കിടക്കുന്നു. സത്തൂരിൽ ബാങ്കുകളും റെയിൽവേസ്റ്റേഷനും ബസ് സ്റ്റാന്റും എ റ്റി എമ്മുകളുമുണ്ട്.
സത്തൂരിലെ ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങൾക്കു ചരിത്രപ്രാധാന്യമുണ്ട്. ഇവിടെ മുസ്ലിം പള്ളിയുമുണ്ട്.
സത്തൂരിൽനിന്നും നിയമസഭയിലേയ്ക്ക് ഒരു പ്രതിനിധിയെ തിരഞ്ഞെടുത്തുവരുന്നു.
സത്തൂർ കാരസേവു എന്ന പലഹാരത്തിനു പ്രസിദ്ധമാണ്.
ഗതാഗതം
തിരുത്തുകരാഷ്ട്രീയം
തിരുത്തുക2009 മുതൽ, സത്തൂർ നിയമസഭാമണ്ഡലം വിരുദുനഗർ ലോകസഭാമണ്ഡലത്തിനു കീഴിലാണ്; മുമ്പ് ഇത് ശിവകാശി ലോകസഭാമണ്ഡലത്തിൽ ആയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "List of Parliamentary and Assembly Constituencies" (PDF). Tamil Nadu. Election Commission of India. Archived from the original (PDF) on 2008-10-31. Retrieved 2008-10-13.