കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിൽ നിന്നുള്ള പ്രശസ്തനായ ഇന്ത്യൻ കാർട്ടൂണിസ്റ്റാണ് സതീഷ് ആചാര്യ. അടുത്തയിടെ ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യാക്കാരായ ബുദ്ധിജീവികളിൽ ഇന്ത്യയ്ക്കു പുറത്തും ആദരണീയരായ 24 പേരുടെ പട്ടികയിൽ സതീഷ് ആചാര്യയും ഉണ്ടായിരുന്നു. [1]

സതീഷ് ആചാര്യ
സതീഷ് ആചാര്യ
ജനനംമാർച്ച് 24
തൊഴിൽകാർട്ടൂണിസ്റ്റ്
ജീവിതപങ്കാളി(കൾ)ഡോ. അമിത
കുട്ടികൾസോഹൻ, ദേഷ്ണ
വെബ്സൈറ്റ്http://cartoonistsatish.blogspot.in

ചെറുപ്പകാലവും വിദ്യാഭ്യാസവും

തിരുത്തുക

ഔപചാരികമായിട്ടല്ലാതെ തനിയെയാണ് സതീഷ് ആചാര്യ കാർട്ടൂൺ കല അഭ്യസിച്ചത്. [2] തരംഗ, സുധ, തുഷാർ തുടങ്ങിയ കന്നഡ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകൾ വരച്ചുകൊണ്ട് സതീഷ് ആചാര്യ പഠനകാലത്ത് പോക്കറ്റ്മണി സമ്പാദിക്കുമായിരുന്നു.[3] കുന്ദാപുരയിലെ ഭണ്ഡാർക്കർസ് കോളേജിൽ നിന്ന് ബികോം പാസായ സതീഷ് മാംഗളൂർ സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടി.

പശ്ചാത്തലവും ആദ്യത്തെ നേട്ടവും

തിരുത്തുക

എം ബി എ ബിരുദസമ്പാദനത്തിനു ശേഷം മുംബൈയിൽ ഒരു പരസ്യകമ്പനിയിൽ അക്കൗണ്ട് എക്സിക്യൂട്ടീവ് ആയി ജോലിയിൽ ചേർന്നെങ്കിലും കാർട്ടൂൺ വരയാണ് തന്റെ മേഖല എന്ന് സതീഷ് ആചാര്യ വളരെവേഗം തിരിച്ചറിഞ്ഞു. [4] തുടർന്ന് കാർട്ടൂൺ മേഖലയിലേയ്ക്ക് പൂർണ്ണമായും തിരിയുകയായിരുന്നു. [5]

മുംബൈ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന മിഡ് ഡേ എന്ന ഇംഗ്ലീഷ് ദിനപത്രികയിലെ കാർട്ടൂണുകളിലൂടെ സതീഷ് ആചാര്യ പ്രസിദ്ധനായി.

അംഗീകാരങ്ങൾ

തിരുത്തുക

ചാർലി ഹെബ്ദോ കൂട്ടക്കൊലയെക്കുറിച്ച് സതീഷ ആചാര്യ വരച്ച കാർട്ടൂൺ പ്രസ്തുത വിഷയത്തിൽ പ്രസിദ്ധീകരിച്ച ശക്തമായ 12 എണ്ണത്തിൽ ഒന്നായി വിലയിരുത്തപ്പെടുകയുണ്ടായി. [6] പ്രസ്തുത കാർട്ടൂൺ ഫ്രാൻസിലെയും ജർമനിയിലെയും നിരവധി പത്രമാധ്യമങ്ങളിലും ദി വാൾസ്റ്റ്രീറ്റ് ജർണൽ, ദി ടൈംസ്, ദി ഗാർഡിയൻ തുടങ്ങിയ മാധ്യമങ്ങളിലും പുനപ്രസിദ്ധീകരിക്കുകയുണ്ടായി. [7]

പുസ്തകങ്ങൾ

തിരുത്തുക

സതീഷ് ആചാര്യ നാലു കാർട്ടൂൺ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലുള്ള മേ, ഹം, ആപ്,[8] കന്നഡയിലെ കാർട്ടൂണിഷ്ട്, കുന്ദാപുര കന്നഡയിലെ നെഗിപുഗ്ഗി, ക്രിക്കറ്റ് കാർട്ടൂണുകളുടെ സമാഹാരമായ നോൺ സ്ട്രൈക്കർ എന്നിവയാണവ.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-23. Retrieved 2015-07-12.
  2. http://globalnews.ca/news/1760360/in-pictures-political-cartoonists-respond-to-charlie-hebdo-attack/
  3. http://m.newshunt.com/india/english-newspapers/udayavani-english/karavali/special--cartoonist-sathish-acharya-of-kundapur-origin-features-in-forbes-magazine_35038554/c-in-l-english-n-udayaeng-ncat-Karavali
  4. http://themanipaljournal.com/2013/04/05/if-i-can-draw-anybody-can-draw-satish-acharya/
  5. https://www.blogger.com/profile/00965185646264142990
  6. http://www.vox.com/2015/1/7/7508387/cartoonists-respond-charlie-hebdo
  7. http://www.daijiworld.com/news/news_disp.asp?n_id=291225
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-23. Retrieved 2016-03-07.
"https://ml.wikipedia.org/w/index.php?title=സതീഷ്_ആചാര്യ&oldid=4046540" എന്ന താളിൽനിന്ന് ശേഖരിച്ചത്