സണ്ണി സ്റ്റീഫൻ
അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗൺസിലർ, കവി, ഗാനരചയിതാവ്, രചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, ചിന്തകൻ, എഡിറ്റർ, ജീവ കാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് സണ്ണി സ്റ്റീഫൻ.
സണ്ണി സ്റ്റീഫൻ | |
---|---|
തൊഴിൽ | Music director,Councillor, composer |
ജീവിതപങ്കാളി(കൾ) | Lizy Sunny |
കുട്ടികൾ | Aleena and Alan |
സംഗീത ജീവിതം
തിരുത്തുകകരുണം (ചലച്ചിത്രം) ഉൾപ്പടെ അഞ്ചോളം ഫീച്ചർ ഫിലിമുകൾക്കും തപസ്യ, നിറമാല, ദേശാടന പക്ഷി, ഓമന തിങ്കൾ പക്ഷി തുടങ്ങി 27 ടെലിവിഷൻ സീരിയലുകൾക്കും സണ്ണി സംഗീതം നൽകിയിട്ടുണ്ട്.[1] ചലച്ചിത്രഗാനങ്ങൾ കൂടാതെ നിരവധി സംഗീത ആൽബങ്ങളിലൂടെ ഗസലുകൾ, നാടൻപാട്ടുകൾ, വിഷാദഗാനം, ഭക്തിഗാനങ്ങൾ തുടങ്ങി നിരവധി 3600 ഓളം ഗാനങ്ങൾക്ക് സംഗീതം നൽകിയതായി പറയുന്നു.[1]
1986 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ കോട്ടയം സന്ദർശനവേളയിൽനൂറ്റിയിരുപത് പേരടങ്ങുന്ന ഗായകസംഘത്തിന് നേതൃത്വം നല്കിയതും, മാർപ്പാപ്പയെ സ്വീകരിച്ച് ഗായകസംഘം ആലപിച്ച ജനനിരപാടും മധുമ ഗാനം, സ്വർഗ്ഗത്തിൻ നാഥൻ ഭൂമിക്കധിപൻ, അജപാലൻ മമകർത്താവ് തുടങ്ങിയ ഗാനങ്ങൾചിട്ടപ്പെടുത്തിയതും ഇദ്ദേഹമാണ്. ശ്രീനാരായണഗുരു രചിച്ച സമ്പൂർണ്ണ കാവ്യങ്ങളുടെ സംഗീതാവിഷ്കരണം, വിശുദ്ധനായചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെ ആത്മാനുതാപം എന്നകാവ്യസമാഹാരം, ഫ്ലോറൻസ് നൈറ്റിങലിന്റെ ജീവിതത്തെ ആസ്പദമാക്കിഅമേരിക്കയിലെ നേഴ്സസ് അസ്സോസിയേഷൻ ചിക്കാഗോ നാഷണൽകൺവൻഷനിൽ അവതരിപ്പിച്ച എയ്ഞ്ചൽസ് ഓഫ് മേഴ്സിഎന്നഓപ്പറെ, ചരിത്രസംഭവമായി മാറിയ ബൈബിൾ സംഭവങ്ങളുടെ ദൃശൃവിസ്മയം തുടങ്ങിയവകലാജീവിതത്തിലെ നാഴികക്കല്ലുകളാണ്.
വസുധയോട് (കവിതകൾ), കുടുംബജീവിതത്തിന് പത്തു പ്രമാണങ്ങൾ, രോഗപ്രതിരോധത്തിന് മ്യൂസിക് തെറപ്പി, എയ്ഞ്ചൽസ് ഓഫ് മേഴ്സി, ആദിമസഞ്ചയം, ദ പവർ ഓഫ് ലൌവ്, മ്യുസിക് മെഡിറ്റേഷൻ ഫോർ ഹെൽത്ത്, ഒരു ഹൃദയം ഒരു ലോകം, തുടങ്ങിയ പുസ്തകങ്ങൾക്കു പുറമേ ഡോ. ശശിതരൂർ അവതാരിക എഴുതി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒൻപതാമത്തെപുസ്തകമാണ് “എസ്സൻസ് ഓഫ് ലൈഫ്” എന്നജീവിതപാഠപുസ്തകം. കൂടാതെ ഇരുപത്തിയഞ്ച് വീഡിയോ ആൽബങ്ങൾസംവിധാനം ചെയ്തു.
പുരസ്കാരങ്ങൾ
തിരുത്തുക- 2020ൽ ജറുസലം യൂണിവേഴ്സിറ്റി അദ്ദേഹത്തെ 'മാനവികതയുടെ വിശ്വപൗരൻ' എന്ന ബഹുമതിയോടൊപ്പം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.[2]
- ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ് 2022[2]
- കരുണം എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം[1]
- അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പരാമർശം
- ഫെഡറേഷൻ ഓഫ് ഫിലിംസൊസൈറ്റി ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, സംഗീതരത്നം അവാർഡ്, നാന അവാർഡ്, തിരുനാമകീർത്തനത്തിന് കെസിബിസിയുടെ പ്രത്യേക അവാർഡ് എന്നിവ ഉൾപ്പടെ മറ്റ് പതിനേഴു ബഹുമതികൾ കൂടി ലഭിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Musical Moments". Retrieved 2022-10-06.
- ↑ 2.0 2.1 "സണ്ണി സ്റ്റീഫന് ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്". Retrieved 2022-10-06.