ഇംഗ്ലണ്ടിലെ ടൈൻ ആന്റ് വെയർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് 'സണ്ടർലന്റ് അസോസിയേഷൻ ഫുബോൾ ക്ലബ്ബ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് ഇവർ നിലവിൽ കളിക്കുന്നത്. 1879-ൽ സ്ഥാപിതമായ ഈ ക്ലബ്ബ് ആറ് തവണ ഒന്നാം ഡിവിഷൻ കിരീടവും (1892, 1893, 1895, 1902, 1913,1936) രണ്ട് തവണ എഫ്.എ. കപ്പും (1937,1973.) നേടിയിട്ടുണ്ട്.

സണ്ടർലന്റ്
പ്രമാണം:Logo Sunderland.svg
പൂർണ്ണനാമംസണ്ടർലന്റ് അസോസിയേഷൻ ഫുബോൾ ക്ലബ്ബ്
വിളിപ്പേരുകൾദ ബ്ലാക്ക് കാറ്റ്സ്, ദ മാക്കംസ് , ദ ലാഡ്സ്
സ്ഥാപിതം1879; 145 വർഷങ്ങൾ മുമ്പ് (1879)[1]
(as Sunderland and District Teachers)
മൈതാനംസ്റ്റേഡിയം ഓഫ് ലൈറ്റ്
സണ്ടർലന്റ്
(കാണികൾ: 49,000)
ഉടമഎല്ലിസ് ഷോർട്ട്
ചെയർമാൻനിയാൽ ക്വിൻ
മാനേജർസ്റ്റീവ് ബ്രൂസ്
ലീഗ്പ്രീമിയർ ലീഗ്
2010–11പ്രീമിയർ ലീഗ്, 10th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

1937-ൽ പ്രെസ്റ്റൺ നോർത്ത് എന്റിനെതിരെ 3-1-ന് ജയിച്ചാണ് സണ്ടർലന്റ് അവരുടെ ആദ്യത്തെ എഫ്.എ. കപ്പ് നേടിയത്. അതിനുശേഷം, 1958-ൽ ആദ്യമായി തരംതാഴ്തപ്പെടുംവരെ തുടർച്ചയായ 68 സീസണുകൾ അവർ ഒന്നാം ലീഗിൽ കളിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട വിജയം 1973-ലെ എഫ്.എ. കപ്പായിരുന്നു. കലാശക്കളിയിൽ ലീഡ്സ് യുണൈറ്റഡിനെ 1-0-നു തോല്പിച്ചു. സണ്ടർലന്റ് രണ്ടാം നിര ലീഗിൽ 5 തവണയും മൂന്നാം നിര ലീഗിൽ ഒരു തവണയും ഒന്നാമതെത്തിയിട്ടുണ്ട്.

1997-ൽ റോക്കർ പാർക്കിൽ നിന്ന് മാറിയശേഷം, 49,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയം ഓഫ് ലൈറ്റിലാണ് സണ്ടർലന്റ് കളിക്കുന്നത്. അയൽക്കാരായ ന്യൂകാസിൽ യുണൈറ്റഡാണ് ബദ്ധവൈരികൾ. 1898 മുതൽ പരസ്പരം മത്സരിക്കാൻ ആരംഭിച്ച ഇവർ തമ്മിലുള്ള കളികൾ ടൈൻ-വെയർ ഡെർബി എന്നറിയപ്പെടുന്നു.


  1. "Sunderland". Soccerbase. Archived from the original on 2010-05-10. Retrieved 19 September 2008.
"https://ml.wikipedia.org/w/index.php?title=സണ്ടർലന്റ്_എ.എഫ്.സി.&oldid=4032450" എന്ന താളിൽനിന്ന് ശേഖരിച്ചത്