സഡാക്കോ സസാക്കി

ഹിരോഷിമ ആക്രമണത്തിലെ രക്തസാക്ഷി

1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി[2].

സഡാക്കോ സസാക്കി
Sadako Sasaki in 1955
ജനനം(1943-01-07)ജനുവരി 7, 1943
മരണംഒക്ടോബർ 25, 1955(1955-10-25) (പ്രായം 12)
മരണ കാരണംരക്താർബുദം
ദേശീയതജപ്പാനീസ്
വിദ്യാഭ്യാസംNobori-cho Elementary School
മാതാപിതാക്ക(ൾ)Shigeo Sasaki (father)
Fujiko Sasaki (mother)


സംഭവം

യുണൈറ്റഡ് സ്റ്റേറ്റ്സ് ഹിരോഷിമയിൽ അണുബോംബ് വർഷിച്ചപ്പോൾ, ഗ്രൗണ്ട് സീറോയിൽ നിന്ന് 1.6 കിലോമീറ്റർ (1 മൈൽ) അകലെ സഡാക്കോ സസാക്കി വീട്ടിലായിരുന്നു. അവൾ ജനാലയിലൂടെ തെറിച്ചുവീണു, അവളുടെ അമ്മ അവളെ കണ്ടെത്താൻ ഓടി, അവൾ മരിച്ചിരിക്കാമെന്ന് സംശയിച്ചു, പക്ഷേ അവളുടെ രണ്ട് വയസ്സുള്ള മകളെ പ്രത്യക്ഷമായ പരിക്കുകളൊന്നുമില്ലാതെ ജീവനോടെ കണ്ടെത്തി.  അവർ ഓടിപ്പോകുന്നതിനിടയിൽ, സസാക്കിയും അവളുടെ അമ്മയും black rain ൽ അകപ്പെട്ടു.  അവളുടെ മുത്തശ്ശി വീണ്ടും അകത്തേക്ക് ഓടവേ, cistern ലെ തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീടിനടുത്ത് വെച്ച് മരിച്ചു.

അവംലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-02.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-02.
"https://ml.wikipedia.org/w/index.php?title=സഡാക്കോ_സസാക്കി&oldid=3829428" എന്ന താളിൽനിന്ന് ശേഖരിച്ചത്