അമേരിക്കൻ ഐക്യനാടുകളിലെ നോർത്ത്‌വെസ്റ്റേൺ സർവ്വകലാശാലയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്‌മെന്റിലെ സീനിയർ ഫെലോയും ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ സീനിയർ അഡ്‌വൈസറുമാണ് സഞ്‌ജയ് ഖോസ്‌ല.

പ്രഫ. സഞ്‌ജയ് ഖോസ്‌ല

2007 ജനുവരി മുതൽ മാർച്ച് 2013 വരെ ക്രാഫ്റ്റ്‌ ഫുഡ്‌സിന്റെ (ഇന്നത്തെ മൊൺഡെലെസ് ഇന്റർനാഷണൽ) വികസ്വരസമ്പദ്‌വ്യവസ്ഥകളിലെ ബിസിനസിന്റെ പ്രസിഡന്റ് ആയിരുന്നു സഞ്‌ജയ്. ഏതാണ്ട് 60 രാജ്യങ്ങളിലുള്ള 65,000 ഉദ്യോഗസ്ഥരുടെ മേലധികാരിയായിരുന്ന ഇദ്ദേഹം കാഡ്‌ബറി, ഓറിയോ, മിൽക്ക, ട്രൈഡന്റ് എന്നീ ലോകോത്തര ബ്രാൻഡുകളുടെ തലവനായിരുന്നു. ക്രാഫ്റ്റിൽ മേധാവിയായിരുന്ന അവസരത്തിൽ അനവധി വിജയകരമായ ബിസിനസ് പ്രവർത്തനങ്ങൾക്ക് സഞ്‌ജയ് മേൽനോട്ടം വഹിച്ചു[1].

  • 5 ശതകോടി ഡോളർ വിറ്റുവരവുള്ള ബിസിനസ് ആറു‌വർഷം കൊണ്ട് 16 ശതകോടി ഡോളർ ബിസിനസ് ആയി വളർത്തി. ഇതിനോടൊപ്പം ലാഭവും പണവരവും വർധിപ്പിച്ചു.[2]
  • ഓറിയോ ബ്രാൻഡിന്റെ വികസ്വര രാജ്യങ്ങളിൽനിന്നുള്ള വിറ്റുവരവ് ആറു വർഷം കൊണ്ട് 200 ദശലക്ഷം ഡോളറിൽനിന്നും ഒരു ശതകോടി ഡോളറായി വർധിച്ചു. ടാങ് 500 ദശലക്ഷം ഡോളറിൽനിന്നും ഒരു ശതകോടി ഡോളറായി.[3]
  • ക്രാഫ്‌റ്റുമായുള്ള കാഡ്‌ബറിയുടെയും ഡാനോൺ ബിസ്കറ്റ്സിന്റെയും ലയനത്തിന് നേതൃത്വം നൽകി.[4]
  1. http://issuu.com/kelloggschool/docs/khosla_final/1
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-02. Retrieved 2017-02-25.
  3. http://www.businessinsider.com/sanjay-khosla-on-how-to-achieve-huge-growth-2014-9
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2017-02-25.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സഞ്‌ജയ്_ഖോസ്‌ല&oldid=4135274" എന്ന താളിൽനിന്ന് ശേഖരിച്ചത്