സഞ്ജാൻ, ഇറാൻ
സഞ്ജാൻ (Persian: زنجان, pronounced [zænˈdʒɒːn] ;[2] Azerbaijani: زنگان) സഞ്ജാൻ പ്രവിശ്യയുടെ തലസ്ഥാനമായി പ്രവർത്തിക്കുന്ന വടക്കുപടിഞ്ഞാറൻ ഇറാനിലെ ഒരു നഗരമാണ്. ടെഹ്‌റാനിൽ നിന്ന് 298 കിലോമീറ്റർ (185 മൈൽ) വടക്ക്-പടിഞ്ഞാറായി ടാബ്രിസിലേക്കും തുർക്കിയിലേക്കുമുള്ള പ്രധാന പാതയ്ക്ക് സമീപത്തായും കാസ്പിയൻ കടലിൽ നിന്ന് ഏകദേശം 125 കി.മീ (78 മൈൽ) ദൂരത്തിലുമായി ഇത് സ്ഥിതിചെയ്യുന്നു. ഖഫ്‌ലാങ്കുഹ് പർവതനിരയിൽ നിന്ന് 20 കിലോമീറ്റർ തെക്ക് മാറിയാണ് നഗരം സ്ഥിതി ചെയ്യുന്നത്. 2016 ലെ സെൻസസ് പ്രകാരം, 521,302 ജനസംഖ്യയുണ്ടായിരുന്ന ഇത് ഇറാനിലെ 20-ാമത്തെ വലിയ നഗരമാണ്. അസർബൈജാനി, പേർഷ്യൻ ഭാഷകൾ സംസാരിക്കുന്ന ഇറാനിയൻ അസെറികളാണ് സഞ്ജാനിലെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും.
സഞ്ജാൻ زنجان زنگان | ||||||
---|---|---|---|---|---|---|
City | ||||||
| ||||||
| ||||||
Coordinates: 36°40′N 48°29′E / 36.667°N 48.483°E | ||||||
Country | ഇറാൻ | |||||
Region | 3 | |||||
പ്രവിശ്യ | സഞ്ജാൻ | |||||
County | സഞ്ജാൻ | |||||
Bakhsh | Central | |||||
• മേയർ | മസിഹോള മസൂമി | |||||
• Parliament | Waqfchi & Ahmadi | |||||
ഉയരം | 1,638 മീ(5,374 അടി) | |||||
(2016 census) | ||||||
• നഗരപ്രദേശം | 430,871[1] | |||||
• Rank | 20th in Iran | |||||
സമയമേഖല | UTC+3:30 (IRST) | |||||
• Summer (DST) | UTC+4:30 (IRST) | |||||
വെബ്സൈറ്റ് | www.Zanjan.ir |
കത്തികൾ, ചാരൂഗ് എന്ന പരമ്പരാഗത പാദുകങ്ങൾ, വെള്ളിക്കമ്പികൾ കൊണ്ട് നിർമ്മിക്കുന്ന മലീലെ എന്ന കരകൗശല വസ്തു തുടങ്ങിയ ഒട്ടനവധി കരകൗശലവസ്തുക്കൾക്ക് സഞ്ജാൻ നഗരം പ്രശസ്തമാണ്. സഞ്ജാനി കലാകാരന്മാർ വിവിധ അലങ്കാര വിഭവങ്ങൾ, അവയുടെ പ്രത്യേക ആവരണങ്ങൾ, വെള്ളി ആഭരണങ്ങൾ എന്നിങ്ങനെ പലതും ഉണ്ടാക്കുന്നു. പുരാതന കാലത്ത്, ഉരുക്കുകൊണ്ടുള്ളതും മൂർച്ചയുള്ളതുമായ കത്തികളുടെ ലഭ്യതയുടെ പേരിൽ സഞ്ജാൻ അറിയപ്പെട്ടിരുന്നു. എന്നാൽ വളരെ വിലകുറഞ്ഞതും സമൃദ്ധമായി ലഭിക്കുന്നതും കലാപരമായ പണികൾ കുറവുമായ ചൈനീസ് നിർമ്മിത കത്തികൾ വിപണിയിൽ അവതരിപ്പിക്കപ്പെട്ടതിലൂടെ ഈ പാരമ്പര്യം ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പല ഗ്രാമീണരും പരമ്പരാഗത പരവതാനി നെയ്ത്തുകാരാണ്. ഇസ്‌ന നടത്തിയ വിശദമായ സർവേ പ്രകാരം ഇറാനിലെ മറ്റ് 30 പ്രവിശ്യകളിലെ ജനങ്ങളിൽ സഞ്ജാനിലെ ജനസംഖ്യ ഏറ്റവും സന്തോഷകരമായി ജീവിതം നയിക്കുന്നവരാണ്.
ചരിത്രം
തിരുത്തുക14-ാം നൂറ്റാണ്ടിലെ ഇറാനിയൻ ഭൌമശാസ്ത്രജ്ഞനായിരുന്ന ഹംദല്ല മുസ്തൗഫിയുടെ (1339/40-ന് ശേഷം അന്തരിച്ചു) നുസ്ഹത്ത് അൽ-ഖുലൂബ് എന്ന ഗ്രന്ഥത്തിൽ പറയുന്നതനുപ്രകാരം, ഷാഹിൻ എന്ന പേരിൽ സഞ്ജാൻ നഗരം സ്ഥാപിച്ചത് ആദ്യത്തെ സസാനിയൻ ഭരണാധികാരിയായിരുന്ന അർദാഷിർ I (r. 224-242) ആയിരുന്നു. ഇറാനിലെ അറബ് അധിനിവേശ സമയത്ത്, 645-ൽ അൽ-ബറ ഇബ്‌ൻ അസീബിന്റെ നേതൃത്വത്തിലുള്ള സൈന്യം സഞ്ജാൻ നഗരം കീഴടക്കി. അസർബൈജാൻ അതിർത്തിക്കടുത്തുള്ള ജിബൽ/പേർഷ്യൻ ഇറാഖ് പ്രദേശത്താണ് സഞ്ജാൻ സ്ഥിതി ചെയ്തിരുന്നതെന്ന് മധ്യകാല ഭൂമിശാസ്ത്രജ്ഞർ പൊതുവെ സമ്മതിക്കുന്നു. ചില ഭൂമിശാസ്ത്രജ്ഞർ സഞ്ജാനെ ഡെയ്‌ലാം അല്ലെങ്കിൽ റേയുടെ ഭാഗമായി ഉൾപ്പെടുത്തുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 833 ന് ശേഷം, ഖുറാമൈറ്റ് നേതാവ് ബാബക് ഖോറാംദീന്റെ (മരണം 838) 817-837 ലെ കലാപത്തെ നേരിടാൻ അബ്ബാസിദ് ഖിലാഫത്ത് സഞ്ജാൻ മുതൽ അർദാബിൽ വരെ കോട്ടകളുടെ ഒരു ശൃംഖല നിർമ്മിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പത്താം നൂറ്റാണ്ടിൽ, മുസാഫിരിഡുകൾ (919-1062) പോലുള്ള പ്രാദേശിക ഡെയ്‌ലാമൈറ്റ് രാജവംശങ്ങൾ സഞ്ജാൻ ഭരിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പതിമൂന്നാം നൂറ്റാണ്ടിലെ അറബ് ഭൂമിശാസ്ത്രജ്ഞനായിരുന്ന യാഖുത്ത് അൽ-ഹമാവിയുടെ (മരണം 1229) അഭിപ്രായപ്രകാരം, പേർഷ്യക്കാർ നഗരത്തെ "സങ്കാൻ" എന്നാണ് വിളിച്ചിരുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇൽഖാനേറ്റ് കാലഘട്ടത്തിൽ (1256–1335), ഇവിടുത്തെ നിവാസികൾ പേർഷ്യൻ ഭാഷയുടെ മെഡിയൻ അല്ലെങ്കിൽ ഒരു വടക്കൻ രൂപമായ "ശുദ്ധ പഹ്‌ലവി" (പഹ്ലവി-ഇ രാസ്റ്റ്) സംസാരിച്ചതായി ഹംദല്ല മുസ്തൗഫി റിപ്പോർട്ട് ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
നഗരത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന നിമിഷമെന്നുപറയുന്നത് 1851-ൽ നഗരത്തോടൊപ്പം നെയ്‌റിസും ഷെയ്ഖ് തബാർസി എന്നറിയപ്പെടുന്ന കോട്ടയും നിരോധിക്കപ്പെട്ട ബാബി മത പ്രസ്ഥാനത്തിന്റെ കേന്ദ്രമായി മാറിയതാണ്. ഗ്രാൻഡ് വിസിയർ (ഇറാൻ പ്രധാനമന്ത്രി) അമീർ കബീറിന്റെ ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാർ സൈന്യം സഞ്ജാനിലെ ബാബി കോട്ട പിടിച്ചെടുക്കിക്കൊണ്ട് ബാബിന്റെ അനുയായികളെ കൊല്ലുകയോ പുറത്താക്കുകയോ ചെയ്തു.[3]
അവലംബം
തിരുത്തുക- ↑ "Statistical Center of Iran > Home". درگاه ملی آمار. 2020-12-19. Retrieved 2021-04-05.
- ↑ സഞ്ജാൻ, ഇറാൻ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3088976" in the "Unique Feature Id" form, and clicking on "Search Database".
- ↑ Abdu'l-Bahá, Edward Granville. "A Traveller's Narrative Written to Illustrate the Episode of the Báb", Published by Kalimat Press, 2004, ISBN 1-890688-37-1, ISBN 978-1-890688-37-0