സഞ്ജയ് സുബ്രഹ്മണ്യൻ

(സഞ്ജയ് സുബ്രമണ്യൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ പ്രശസ്തനായ ഒരു സംഗീതജ്ഞനാണ് സഞ്ജയ് സുബ്രഹ്മണ്യൻ (ജനനം ജനുവരി 21, 1968).ഭാരതത്തിലും വിദേശത്തുമായി നിരവധി കച്ചേരികൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

Sanjay Subrahmanyan
പശ്ചാത്തല വിവരങ്ങൾ
ജനനം (1968-01-21) 21 ജനുവരി 1968  (56 വയസ്സ്)
ഉത്ഭവംChennai, Tamil Nadu, India
വിഭാഗങ്ങൾCarnatic music – Indian Classical Music
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം1987–

ആദ്യകാലജീവിതം

തിരുത്തുക

മദിരാശിയിൽ ആണ് ഇദ്ദേഹം ജനിച്ചത്.ഏഴാമത്തെ വയസ്സുമുതൽ സംഗീതപഠനം തുടങ്ങി.ആദ്യപഠനം വി.ലക്ഷ്മിനാരായണനിൽ നിന്നും ആയിരുന്നു.വയലിനിലും വായ്പ്പാട്ടിലും തുടങ്ങിയ അഭ്യസനം തുടർന്ന് വായ്പാട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.തുടർന്നുള്ള എട്ട് വർഷക്കാലത്തോളം രുക്മിണി രാജഗോപാലനായിരുന്നു പഠിപ്പിച്ചത്.തുടർന്ന് കെ.എസ് കൃഷ്ണമൂർത്തിയും നാദസ്വരത്തിൽ വൈദ്യനാഥനും ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുനു.

സംഗീതാദ്ധ്യാപകനായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.പ്രശാന്ത് വിശ്വനാഥൻ,സന്ദീപ് നാരായൺ,പ്രസന്ന വെങ്കിട്ടരാമൻ തുടങ്ങി നിരവധി പ്രഗല്ഭരായ ശിഷ്യഗണങ്ങൾ ഇദ്ദേഹത്തിനുണ്ട്

ബഹുമതികൾ

തിരുത്തുക
  1. 2006ൽ തമിഴ്നാട് സർക്കാർ കലൈമാമണി നൽകി അദരിച്ചു.
  2. ഓൾ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് കലാകാരനാണ് ഇദ്ദേഹം.
  3. സംഗീതകലാസാരഥി എന്ന സ്ഥാനം 2006ൽ ശ്രി പാർത്ഥസാരഥി സ്വാമി സഭയിൽ നിന്നും ലഭിച്ചു

http://www.mapsofindia.com/who-is-who/art-culture/sanjay-subramaniam.html


"https://ml.wikipedia.org/w/index.php?title=സഞ്ജയ്_സുബ്രഹ്മണ്യൻ&oldid=3554943" എന്ന താളിൽനിന്ന് ശേഖരിച്ചത്