സഗ്ലൂൽ നജ്ജാർ
സഗ്ലൂൽ റാഗിബ് മുഹമ്മദ് നജ്ജാർ (Zaghloul El Naggar (അറബി: زغلول النجار, IPA: [zæɣˈluːl ennɑɡˈɡɑːɾˤ]). ഈജിപ്ഷ്യൻ ഭൂഗർഭ ശാസ്ത്രജ്ഞൻ, ഗ്രന്ഥകാരൻ, ഖുർആൻ ഗവേഷകൻ. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി 150 ൽ പരം ശാസ്ത്രീയ പഠനങ്ങളും നാൽപത്തിയഞ്ചോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.[2]
Zaghloul El Naggar | |
---|---|
زغلول النجار | |
ജനനം | [1] | നവംബർ 17, 1933
ദേശീയത | Egyptian |
തൊഴിൽ | Geologist, Chairman, Committee of Scientific Notions in the Glorious Qur'an. Supreme Council of Islamic Affairs, Cairo, Egypt. |
വെബ്സൈറ്റ് | elnaggarzr |
ജീവിത രേഖ
തിരുത്തുക1933 നവംബർ 17 ന് ഈജിപ്തിലെ ബസ്‌യൂണിൽ ജനിച്ചു. 1955 ൽ കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഉയർന്ന മാർക്കോടെ ബിരുദപഠനം പൂർത്തീയാക്കി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ തുടങ്ങിയ ഭാഷകളിൽ അവഗാഹമുള്ള അദ്ദേഹം ഈജിപ്തിലെ പ്രമുഖ ഭൂഗർഭ ശാസ്ത്രജ്ഞൻ കൂടിയാണ്. 1963 ൽ ബ്രിട്ടനിലെ വേൽസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗമ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഖുർആനിലെ ശാസ്ത്രീയ സൂചനകളെ കുറിച്ച് പഠിക്കുന്ന സമിതിയുടെയും ഈജിപ്തിലെ ഇസ്‌ലാമിക വകുപ്പിന്റെ ഉന്നതാധികാര സമിതിയുടെയും അദ്ധ്യക്ഷനുമാണ് നജ്ജാർ.[3] The Geological Concept of Mountains in the Qur'an (2003, ISBN 9773630072) എന്നതാണ് പ്രധാന കൃതി.[4]
അവലംബം
തിരുത്തുക- ↑ (in Arabic) Biography of Zaghloul El Naggar in ZAYTODAY.com
- ↑ The Geological Concept of Mountains in the Qur'an In NEWVISION Website
- ↑ Ahmad Dallal, Science and the Qur'an, Encyclopedia of the Qur'an
- ↑ Biography of Zaghloul El Naggar in ZAYTODAY.com