സം ടൈംസ് ഐ ഫീൽ ലൈക് എ മദർലെസ്സ് ചൈൽഡ്
" സം ടൈംസ് ഐ ഫീൽ ലൈക് എ മദർലെസ്സ് ചൈൽഡ് " (അല്ലെങ്കിൽ " മദർലെസ്സ് ചൈൽഡ് " ) പരമ്പരാഗത നീഗ്രോ ആത്മീയ ഗാനമാണ് . അമേരിക്കയിലെ അടിമത്തത്തിന്റെ കാലഘട്ടത്തിൽ എഴുതപ്പെട്ടതാണിത്. 1870 കളിൽ ഫിഷ് ജൂബിലി ഗായകർ ഈ ഗാനം അവതരിപ്പിച്ചിരുന്നു. [1] [2] മറ്റ് പരമ്പരാഗത ഗാനങ്ങൾ പോലെ, വ്യത്യസ്തമായ നിരവധി വ്യാഖ്യാനങ്ങൾ വ്യാപകമായി പ്രചരിക്കുകയും റെക്കോഡ് ചെയ്യപ്പെടുകയും ചെയ്തു.
വിവരണം
തിരുത്തുകമാതാപിതാക്കളിൽ നിന്ന് വേർപെട്ട ഒരു കുട്ടിയുടെ വേദനയും നിരാശയും പ്രകടിപ്പിക്കുന്നതാണ് ഈ പാട്ട്. ഒരു വ്യാഖ്യാനത്തിൽ 'സംടൈംസ്' എന്ന വാക്കിന്റെ ആവർത്തനം "ചിലപ്പോഴെങ്കിലും എനിക്ക് അമ്മയില്ലാത്ത കുട്ടിയായി തോന്നുന്നില്ല" എന്ന അർഥത്തിൽ പ്രത്യാശയെ സൂചിപ്പിക്കുന്നു എന്ന് കരുതപ്പെടുന്നു. [3]
അക്ഷരാർഥത്തിൽ അമ്മയില്ലാത്ത കുട്ടിയായി വ്യാഖ്യാനിക്കാമെങ്കിലും അടിമയാക്കപ്പെട്ട വ്യക്തിയുടെ ജന്മനാട്ടിലെത്താനുള്ള ഉൽക്കടമായ ആഗ്രത്തെ സൂചിപ്പിക്കുന്ന രൂപകമായും ഇത് മനസ്സിലാക്കാം.
ആലാപനങ്ങൾ
തിരുത്തുകറിച്ചീ ഹാവൻസ് 1969 ഓഗസ്റ്റ് 15-ന് വുഡ്സ്റ്റോക്ക് ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേളയിൽ "Freedom (Motherless Child)" എന്ന പാട്ടിന്റെ ചരിത്രപ്രധാനമായ അവതരണം നടത്തി. 1926 മുതൽ പോൾ റോബൻസൺ ഈ പാട്ട് നിരവധി തവണ റെക്കോർഡ് ചെയ്തു. [1]
റെഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 "നീല ജീൻ" ടാരിണി, "ചിലപ്പോൾ എനിക്ക് തോന്നുന്നത് ഒരു അമ്മയില്ലാത്ത കുട്ടിയെ" ലേഖനം, ആൾമുസ്സിക്ക്
- ↑ ബാർട്ടൺ, ഹിംസ് ഓഫ് ദി സ്ലേവ് ആൻഡ് ദ് ഫ്രീഡ്മാൻ, പേജ് 17 ("വളരെ നേരം മുമ്പ് ഞാൻ ജൂബിലി ഗായകരുടെ ഒരു ട്രൂപ്പിലെ ഒരു കച്ചേരിയിൽ പങ്കെടുത്തിരുന്നു, അവരുടെ നേതാവ് യഥാർത്ഥ ഫിസ്ക് കമ്പനിയിലെ അംഗം ആയിരുന്നു, മിസിസിപ്പിയിൽ നിന്നും അടുത്തിടെ വന്ന ഒരു ഗായകൻ തന്റെ മുത്തച്ഛൻ അടിമത്ത കാലങ്ങളിൽ പാടിയത് ഒരു ഗാനം ആസ്വദിച്ചിരുന്നു എന്നതായിരുന്നു, അയാൾ ആദാ ദീനയുടെ പാട്ടിന്റെ (മദർലസ് ചൈൽഡ്) 'ഞാൻ ജനിച്ചത് ഒരിക്കലും പാടില്ലെന്ന് എനിക്ക് തോന്നുന്നു.' ")
- ↑ "Sweet Chariot: the story of the spirituals" Archived 2007-01-09 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും by Arthur C. Jones
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഒദെത്ത പോസ്റ്റ് റെക്കോർഡുചെയ്യൽ dailymotion.com ചെയ്തത്
- [1] എസ്ഥേർ & അബി ഓഫ് അസീറിൻറെ റെക്കോർഡ്
- JW ജോൺസൺ & amp; Archived 2002-06-16 at the Wayback Machine. JRJ ജോൺസൺ (1926) Archived 2002-06-16 at the Wayback Machine., ഗാനവിവരങ്ങൾ
- ആർട്ട് ഓഫ് ദി സ്റ്റേറ്റ്സ്: പിയാനോ സോനതാ നക്സ് 4 സംഗീതം പഠിപ്പിക്കുന്നത് ആഫ്രിക്കൻ-അമേരിക്കൻ സംഗീതജ്ഞൻ ജോർജ്ജ് വാക്കർ
- ചിലപ്പോൾ[പ്രവർത്തിക്കാത്ത കണ്ണി] 1976 ടെലറിനും ടേപ്പിനും വേണ്ടി ഓലി വിൽസന്റെ ആത്മകഥയുടെ അടിസ്ഥാനത്തിൽ.