സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയുടെ നടത്തിപ്പിനും ഭരണനിർവ്വഹണത്തിനും നിധിയിൽ നിന്നും ധനസഹായം നൽകുന്ന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും വേണ്ടി സർക്കാർ വിജ്ഞാപന പ്രകാരം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്.
വ്യവസ്ഥകൾ പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സിനിമാ, നാടക മേഖലകളെ പ്രതിനിധീകരിക്കുന്ന, രണ്ട് വനിതകളടക്കമുള്ള ആറ് അംഗങ്ങളും ഇലക്ട്രോണിക് മാധ്യമ മേഖലയെ പ്രതിനിധീകരിക്കുന്ന വനിതാ പ്രതിനിധി അടക്കമുള്ള രണ്ട് അംഗങ്ങളും, കല, സാഹിത്യം, സംഗീതം എന്നീ മേഖലകളെ പ്രതിനിധീകരിക്കുന്ന രണ്ട് വനിതകളടക്കമുള്ള നാല് അംഗങ്ങളും അടക്കം ഇരുപത്തിരണ്ട് പേർ ബോർഡ് ഡയറക്ടർമാരായിരിക്കും.
ഗവൺമെന്റ്, സെക്രട്ടറി, സാംസ്കാരിക വകുപ്പ്, നിയമവകുപ്പിനെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഒരംഗം, ധനകാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഒരംഗം, സെക്രട്ടറി, ചലച്ചിത്ര അക്കാദമി, മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, സെക്രട്ടറി, കേരള നാടൻ കലാ അക്കാദമി, സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, രജിസ്ട്രാർ, കേരള കലാമണ്ഡലം എന്നിവർ ബോർഡിലെ എക്‌സ് - ഓഫീഷ്യോ ഡയറക്ടർമാർ. ബോർഡിലെ ഡയറക്ടർമാരിൽ ഒരാളെ ചെയർമാനായി സർക്കാരിന് നിയമിക്കാവുന്നതാണ്.
സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടി ബോർഡ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി ആവശ്യമായ അധികാരങ്ങളും ചുമതലകളും ബോർഡിന്റെ ചെയർമാനോ ഏതെങ്കിലും അംഗത്തിനോ സെക്രട്ടറിക്കോ ബോർഡിലെ മറ്റേതെങ്കിലുമൊരു ഓഫീസർക്കോ ഏൽപ്പിച്ചു കൊടുക്കാവുന്നതാണ്.
ഉപസമിതികൾ
തിരുത്തുകസാഹിത്യം, സംസ്കാരം, സംഗീതം, നാടകം, ചിത്രകല, നാടൻകല, ഇലക്ട്രോണിക് മാധ്യമങ്ങൾ, കലകൾ, ചലച്ചിത്രം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കും നിധിയുടെ സുഗമമായ നടത്തിപ്പിനുമായി ഒരു ചെയർമാനും രണ്ട് അംഗങ്ങളും ഉൾപ്പെടുന്ന നാല് പ്രത്യേകം ഉപസമിതികൾ ബോർഡിനു കീഴിൽ പ്രവർത്തിക്കും. ബന്ധപ്പെട്ട മേഖലകളിലെ പദ്ധതികൾക്കായുള്ള ശുപാർശകൾ ഉപസമിതികൾ സമർപ്പിക്കുന്നതായിരിക്കും. [1]
അവലംബം
തിരുത്തുക- ↑ സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്
പുറം കണ്ണികൾ
തിരുത്തുക- http://www.cwb.kerala.gov.in Archived 2019-07-09 at the Wayback Machine. |സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റ്.